ഒരായിരം ക്രിസ്തുമസ് ആശംസകൾ ...!!
പ്രിയരേ,
നാടും, നഗരവും, ദേശവും, ലോകവുമൊക്കെ അശാന്തിയുടെ തീരങ്ങളിലേക്കുള്ള, അതിവേഗ യാത്രയിലാണിന്ന്. ശാന്തിയുടെ ചെറുതുരുത്തുകൾ അകലങ്ങളിൽ മറയുന്ന ഒരു 'കെട്ട കാല'ത്താണ് ഞാനും നിങ്ങളുമൊക്കെ ജീവിയ്ക്കുന്നത്.
അതുകൊണ്ടു തന്നെ ഓർക്കുക, ഇനി ശാന്തിയുടെ ശുഭ്രനക്ഷത്രങ്ങൾ വിരിയേണ്ടത് നമ്മുടെയൊക്കെ മനസിനുള്ളിൽ അഥവാ ഹൃദയത്തിനുള്ളിൽ ആണ്. അല്ലെങ്കിൽ, അതു മാത്രമാണ് ഇനി ബാക്കിയാവുന്ന ഒരേയൊരു പ്രതീക്ഷ... !!
എന്റെയും നിങ്ങളുടെയും ഉള്ളിൽ, ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള പകയുടെയും, വെറുപ്പിന്റെയും, വിദ്വേഷത്തിന്റേയുമൊക്കെ ചെറുനാമ്പുകൾ എപ്പോഴൊക്കെ ഉടലെടുക്കുന്നുവോ ....
അപ്പോഴൊക്കെ, തന്റെ കുഞ്ഞിളം ചുണ്ടുകൾ വിടർത്തി, കൈകാലുകൾ കുടഞ്ഞു കണ്ണിറുക്കി ചിരിയ്ക്കുന്ന, ആ ഉണ്ണിയേശുവിന്റെ രൂപം ഒരുവേള നമ്മൾ മനസ്സിൽ കാണുക...
ലോകനന്മക്കായി, മുൾക്കിരീടം സ്വന്തം തലയിൽ ഏറ്റുവാങ്ങിയ, കുരിശുമരണം സ്വയം വരിച്ച, ആ ലോക രക്ഷകന്റെ രൂപം ഓർമ്മിയ്ക്കുക ...
ആ ഓർമ്മയിൽ, നമ്മുടെ ഉള്ളിലെ എല്ലാ കന്മഷങ്ങളും കഴുകിക്കളയുക ...
പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ...ശാന്തിയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ ഒരായിരം ക്രിസ്തുമസ് ആശംസകൾ ...!!
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
[http://binumonippally.blogspot.com]
===============
മുമ്പൊരിയ്ക്കൽ എഴുതിയ, ശ്രീ. അരുൺദേവ് മനോഹരമായി പാടിയ ഈ ഭക്തിഗാനം ഈ അവസരത്തിൽ നിങ്ങൾക്കായ് ഒന്നു കൂടി പങ്കുവയ്ക്കുന്നു....
http://binumonippally.blogspot.com/2016/09/blog-post_86.html
https://youtu.be/rjWy84mLVBA
Comments
Post a Comment