ഭക്ത രാവണൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ -7]
ഭക്ത രാവണൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ -7] കഥാപാത്ര പരിചയം: രാമായണം അറിയുന്ന ആർക്ക് മുൻപിലും, 'രാവണൻ' എന്ന കഥാപാത്രത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല, എന്നറിയാഞ്ഞിട്ടല്ല. അഹങ്കാരിയായ രാക്ഷസരാജാവ്, സീതാമോഷ്ടാവ്, ധർമ്മിഷ്ഠനായ വിഭീഷണനെ രാജ്യത്തു നിന്നും പുറത്താക്കിയ അധികാരമോഹി, പരകളത്ര മോഹത്താൽ സ്വന്തം കുലത്തേയും, കൂടെ ബഹുകോടി പ്രജകളേയും കൊലയ്ക്കു കൊടുത്ത സ്ത്രീലമ്പടൻ, സുവർണ ലങ്കയുടെ സർവ്വനാശത്തിനു കാരണമായവൻ, അവസാനം രാമബാണത്താൽ മരണത്തെ വരിച്ചവൻ. ഇങ്ങനെ, ചുരുക്കി പറഞ്ഞാൽ രാമായണത്തിലെ ആ 'കൊടും വില്ലൻ' കഥാപാത്രമാകുന്നു രാവണൻ. അല്ലേ? ശരിയാവാം. പക്ഷേ, ഇവിടെ നമ്മൾ പരിചയപ്പെടുന്നത് മറ്റൊരു രാവണനെ ആണ്. തികഞ്ഞ വിഷ്ണുഭക്തനായ ഒരു രാവണനെ. വിശകലനം / വ്യാഖ്യാനം: ഇത്രയും പറഞ്ഞപ്പോൾ, വായനക്കാരിൽ ചിലരെങ്കിലും വിചാരിയ്ക്കുന്നുണ്ടാകും, നമ്മൾ ഇവിടെ അനാവശ്യമായി രാവണൻ എന്ന ആ കഥാപാത്രത്തെ മഹത്വവത്കരിയ്ക്കുവാൻ ശ്രമിയ്ക്കുകയാണ് എന്ന്. തീർച്ചയായും അല്ല. രാവണന്റെ ഭക്തിയെ കുറിച്ച്, അദ്ധ്യാത്മരാമായണത്തിൽ തന്നെ എന്താണ് പറയുന്നത് എന്ന് വിശദമായി ഒന്നു നോക്കുക ...

Comments
Post a Comment