ഷഡാധാര പ്രതിഷ്ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]
ഷഡാധാര പ്രതിഷ്ഠ [ ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5 ] പ്രിയ വായനക്കാരെ, "ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ, ഈ അഞ്ചാം ലേഖനത്തിൽ നമ്മൾ കാണുന്നത്, കേരളീയ ക്ഷേത്രനിർമ്മിതിയുടെയും അവിടുത്തെ പ്രതിഷ്ഠയുടെയും, അധികം അറിയപ്പെടാത്ത, ചില വിശേഷങ്ങൾ ആണ്. നിങ്ങൾ എല്ലാവരും തന്നെ, പ്രശസ്തങ്ങളും അപ്രശസ്തങ്ങളുമായ പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുള്ളവരാകുമല്ലോ. അതും പലവട്ടം. പ്രതിഷ്ഠ/മൂർത്തിയ്ക്കനുസരിച്ച്, ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും വ്യത്യാസം ഉണ്ടാകാം. ദേശപരമായ വ്യത്യാസങ്ങളും കണ്ടേക്കാം. അതുപോലെ തന്നെ, ക്ഷേത്രനിർമ്മിതിയിലും വലുപ്പത്തിലും ബാഹ്യമായി ഏറെ വ്യത്യാസങ്ങൾ ഉണ്ടാകാം. പ്രതിഷ്ഠാരൂപത്തിലും ഈ വൈവിധ്യങ്ങൾ നമുക്ക് കാണുവാൻ കഴിയും. അതിനുമപ്പുറമുള്ള ചില കാര്യങ്ങളിലേക്കാണ് ഇത്തവണ നമ്മൾ പോകുന്നത്. ഒരു ക്ഷേത്രത്തിൽ എത്തിയാൽ, നമ്മൾ ഭക്തിപൂർവ്വം അവിടുത്തെ മൂർത്തിയുടെ മുൻപിൽ കൈകൾ തൊഴുത്, നമ്മുടെ സങ്കടങ്ങൾ ഉണർത്തിയ്ക്കുന്നു. കൺനിറയെ ആ രൂപം കണ്ട് നിർവൃതിയടയുന്നു. ശേഷം സാവധാനം മടങ്ങുന്നു. ശ്രീകോവിലിൽ, ഒരു ...

Comments
Post a Comment