ഓണശേഷം 'ഒന്നാമത്'


ഓണശേഷം 'ഒന്നാമത്'

[കവിത]

ഓണം നമുക്കൊരു ഘോഷമാണ് 

ഓർമ്മകൾ തൻ ഘോഷയാത്രയാണ് 

'ഒന്നാണ് നമ്മളെ'ന്നോർമ്മപ്പെടുത്തുന്നൊ-

രൊന്നാന്തരം മേള-ലയനമാണ് 

 

ഓണം കഴിഞ്ഞങ്ങുണർന്നീടവേ 

ഓടിച്ചു വാർത്തകൾ നോക്കീടവേ 

'ഒന്നാമതെ'ത്തിയ വാർത്ത കണ്ടു 

ഒട്ടുനേരം നിന്നു സ്തബ്ധനായി

 

'ഒന്നാമതാ'ണെന്റെ നാടെന്നഹങ്കരിച്ചൂ-

റിച്ചിരിയ്ക്കുന്ന നേതാക്കളും 

ഒന്നാമതാണെന്നഹങ്കാരമോടൊട്ടു 

വില്ലുപോൽ ഞെളിയും പ്രജകളുമീ

 

നാടിന്റെ നാളെയതോർക്ക വേണ്ടേ?

ഒന്നാമതെന്തിനെന്നോർത്തിടണ്ടേ?

നാടിന്റെ നാളെയതോർക്ക വേണ്ടേ?

ഒന്നാമതെന്തിനെന്നോർത്തിടണ്ടേ?

 

ഓണനാൾ പോകുമ്പോഴെങ്കിലും നാം  

ഒരു നല്ല നാളെ കിനാവ് കാൺക 

ഒന്നാമതെത്തേണ്ടതെവിടെയൊക്കെ?

ഒരുവട്ടമകതാരിൽ ഓർത്തു വയ്ക്ക ...!! 


ഒന്നാമതെത്തേണ്ടതെവിടെയൊക്കെ?

ഒരുവട്ടമകതാരിൽ ഓർത്തു വയ്ക്ക ...!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

Comments

Popular posts from this blog

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]