Posts

അവളാണവൾ [ലളിത ഗാനം]

Image
  അവളാണവൾ ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ  ചന്ദനമഴ പൊഴിയും രാവിൽ  ചന്ദ്രികയാം ആളിയോടൊക്കും  പെണ്ണഴകുടലാർന്നവളാണവൾ                                               [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] കാർകൂന്തൽ കോതിയൊതുക്കി  കരിമഷിയാൽ കണ്ണുകളെഴുതി  മലരമ്പന്നമ്പാലെന്റെ, കരൾ  കവരും കണ്മണിയാണവൾ                                               [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] കളിചിരികൾ ചൊല്ലാനില്ല  കണ്ണാരം പൊത്താനില്ല  മുൻകോപം മൂക്കിലൊതുക്കും  കാന്താരി പെൺകൊടിയാണവൾ                                               [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] -...

വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ? [ലേഖനം]

Image
വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ? [ലേഖനം] പ്രിയ വായനക്കാരെ, ഇത്തവണ നമുക്ക് നേരെ കാര്യത്തിലേക്കു വരാം.  നിങ്ങളോടായി, ഒരൊറ്റ ചോദ്യം ... "ഈ ലോകജീവിതത്തിൽ നമുക്ക് വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ?" എന്താകുമായിരുന്നു നമ്മുടെയൊക്കെ ജീവിതങ്ങൾ? അഥവാ എങ്ങിനെ ആകുമായിരുന്നു നമ്മുടെയൊക്കെ ജീവിതങ്ങൾ?  "ഹ...ഹ.. ഇതെന്തൊരു മണ്ടൻ ചോദ്യം?"  എന്നല്ലേ നിങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോൾ മനസ്സിൽ ചോദിച്ചത്?  'വേദനകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ ജീവിതം, (എന്തിന്? മിക്കവാറും ഈ ലോകം തന്നെ) സ്വർഗ്ഗസമാനമായി മാറിയേനെ, എന്നത് ഇയാൾക്കറിയില്ലേ? എന്തൊരു മണ്ടനാണ് ഇയാൾ?'  എന്നൊരു തുടർചോദ്യമാകും, നിങ്ങളുടെ മനസ്സിൽ, പിന്നീട് ഉയർന്നു വന്നിട്ടുണ്ടാകുക. അല്ലേ? എന്നാൽ, ഞാൻ പറയുന്നു, വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകം നരകതുല്യമോ, ഒരുവേള അതിനേക്കാൾ ഏറെ പരിതാപകരമോ ഒക്കെ ആകുമായിരുന്നു. എന്തിനേറെ? ഈ ലോകത്തിൽ നമ്മുടെയൊക്കെ ജീവിതം തന്നെ ഏതാണ്ട് അസാധ്യവുമാകുമായിരുന്നു. എനിയ്ക്കറിയാം, ഈ ഒരു വാദഗതി നിങ്ങൾക്ക് അംഗീകരിയ്ക്കാൻ തീർത്തും ബുദ്ധിമുട്ടാണെന്ന്. അതിനാൽ, വളരെ പെട്ടെന്ന് നമുക്കതിന്റെ...

'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ [ചെറുകഥ]

Image
'ടെക്കി' തോമസുകുട്ടിയ്ക്ക് ഉത്തരം മുട്ടുമ്പോൾ വൈകുന്നേരത്തെ 'ക്ലയന്റ് മീറ്റിംഗി'നുള്ള തയ്യാറെടുപ്പിൽ  സമയം പോയതറിഞ്ഞില്ല. ഏതാണ്ടെല്ലാം റെഡി ആയ ആശ്വാസത്തിൽ  തോമസുകുട്ടി തന്റെ കസേരയിൽ ഒന്ന് മൂരി നിവർത്തു. "ഡാ.... തോമസുകുട്ടീ ..." "ഓ ..."  "നീയെന്താ രാവിലെ ചോട്ടൂസിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാത്തെ ..?" ".. ..ഏത് ചോട്ടൂസ് ...എന്ത് ചോദ്യം?" തോമസുകുട്ടി ചുറ്റിനും നോക്കി. ഇല്ല, തന്റെ ക്യാബിനിൽ താനല്ലാതെ മറ്റാരുമില്ലല്ലോ ..! "നീ ചുറ്റും നോക്കണ്ട .... നിന്റെയാ എളേ മോൻ ചോട്ടൂസിന്റെ കാര്യമാ ഞാൻ ചോദിച്ചത്..." 'എന്റെ ദൈവമേ .. ഈ ചോദ്യം തന്റെയുള്ളിൽ നിന്നാണാല്ലോ....'  ഒരു ഞെട്ടലോടെ തോമസുകുട്ടിയത് മനസ്സിലാക്കി. രാവിലെ പതിവുപോലെ നല്ല തിരക്കിലായിരുന്നു. മൂത്തയാളെ റെഡിയാക്കി ഒരുവിധം സ്‌കൂൾ വാനിൽ കയറ്റിവിട്ട്, ശേഷം താൻ വേഗം റെഡിയാകുന്ന തിരക്കിനിടയിൽ എപ്പോഴോ ആണ് ചോട്ടൂസ് അരികിലെത്തിയത്. എന്തൊക്കെയോ ചോദിച്ചു അവൻ. തന്റെയടുക്കൽ  നിന്നും മൂളലുകല്ലാതെ വേറെ മറുപടിയൊന്നും കിട്ടാഞ്ഞാവും, പാവം തന്നെ തോണ്ടിവിള...

വന്ധ്യത ചികിത്സയുടെ ചില കാണാപ്പുറങ്ങൾ [ലേഖനം]

Image
വന്ധ്യത ചികിത്സയുടെ  ചില കാണാപ്പുറങ്ങൾ  [ലേഖനം] 'അനപത്യ ദുഃഖത്താൽ കരയുന്നവരുടെ കണ്ണീരൊപ്പാൻ വേണ്ടി', എന്ന നിലയിലാണ് ഇപ്പോൾ നമ്മുടെ നാട്ടിലെങ്ങും കൂണുപോലെ മുളച്ചു പൊന്തുന്ന വന്ധ്യത ചികിത്സാകേന്ദ്രങ്ങൾ. കുറച്ചു നാൾ മുൻപ് വരെ,  'സൂപ്പർ സ്പെഷ്യാലിറ്റി' ആശുപത്രികളായിട്ടാണ് ഇവ തുടങ്ങിയിരുന്നതെങ്കിൽ, ഇപ്പോൾ പല ഗൈനക്കോളജിസ്റ്റുകളും, അവർ സ്വന്തമായി തുടങ്ങുന്ന ചെറിയ  ക്ലിനിക്കുകൾ പോലും 'സമ്പൂർണ്ണ വന്ധ്യത ചികിത്സാകേന്ദ്രങ്ങൾ' ആക്കിയിരിയ്ക്കുന്നു, എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞത്, ക്ലിനിക്കുകൾക്കു മുന്നിലെ ആ ബോർഡിൽ എങ്കിലും. എന്താവും കാരണം? നമ്മൾ ആദ്യം പറഞ്ഞ ആ 'കണ്ണീരൊപ്പൽ' തന്നെ ആണോ ഈ കേന്ദ്രങ്ങളുടെ ഒക്കെ പൊതു ലക്ഷ്യം? എത്ര വിശ്വസനീയമാണ് ഇവിടങ്ങളിലെ ചികിത്സകൾ?  പലപ്പോഴും ഇവർ ഈടാക്കുന്ന ഭീമമായ തുകകൾ ഇത്തരം ചികിത്സാ രീതികളിൽ ന്യായീകരിയ്ക്കാവുന്നതും, ഈടാക്കാനാവുന്നതാണോ? ഇത്തരം ചികിത്സകളുടെ യഥാർത്ഥ വിജയശതമാനം എത്ര? ഇത്തരം ചികിത്സകളുടെ 'പാർശ്വ ഫലങ്ങൾ' എന്തൊക്കെ? അതിനെക്കുറിച്ച് ഇവർ രോഗികളെ കൃത്യമായി ധരിപ്പിയ്ക്കാറുണ്ടോ? ഇങ്ങനെ കുറെയേറെ ചോ...

ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-4]

Image
ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-4] നമസ്കാരം പ്രിയരേ, ഈ പുതുവർഷത്തിലെ ആദ്യ ലേഖനം വിഘ്നേശ്വരനായ ആ ഗണപതിയെ കുറിച്ച് തന്നെ ആകട്ടെ അല്ലേ? ജീവിതയാത്രയിലെ വലുതും ചെറുതുമായ എല്ലാ വിഘ്‌നങ്ങളും മാറി നിങ്ങളുടെ യാത്ര സുഗമമാകട്ടെ എന്ന പ്രാർത്ഥനയോടെ, തുടങ്ങാം. "ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ നാലാമത്തെ ലേഖനമാണിത്.  ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ. ഗണപതി ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ആചാരമാണ് 'ഏത്തമിടീൽ'. അതെന്തുകൊണ്ട് എന്ന്, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ആ ഐതിഹ്യം അറിയാത്തവർക്ക് വേണ്ടിയാണ് ഈ ലേഖനം. ഈയൊരു ആചാരത്തിനു പിന്നിൽ, വളരെ രസകരമായ ഒരു കഥയാണുള്ളത്. ഗണപതി ചെറിയ കുട്ടിയായിരിക്കുന്ന സമയം. അന്ന് കൈലാസത്തിൽ  എല്ലാവരും പതിവിലും തിരക്കിലായിരുന്നു. പരമശിവൻ ആരെയോ പ്രതീക്ഷിച്ച് അങ്ങിനെ അക്ഷമനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. പാർവതീദേവിയാകട്ടെ കിട്ടിയ ഒഴിവു സമയത്ത്, സ്വന്തം കേശഭാരം ചീകിയൊതുക്കുന്ന തിരക്കിലും.  സുബ്രഹ്മണ്യൻ തനിയെ ഏതൊക്കെയോ  കളികളിൽ മുഴുകിയിരിയ്ക്കുന്നു. പാവം കുഞ്ഞ...

നവവത്സര ആശംസകൾ...2021 ...!!

Image
  നവവത്സര ആശംസകൾ ... 20 21 ...!! കൊഴിഞ്ഞു വീഴാൻ 2020 ൽ ഇനി രണ്ടു ദലങ്ങൾ മാത്രം ....! വിടരാൻ കൊതിയ്ക്കുന്ന അനേകം ദ ല ങ്ങളുമായി 2021 തൊട്ടരികിലും...!! അതേ, പുത്തൻ പ്രതീക്ഷകളും പുതിയ ഉണർവ്വുമായി 2021 ഇതാ നമ്മുടെ പടിവാതിലിൽ. നിറയെ തിരിയിട്ടു കൊളുത്തിയ നിലവിളക്കുമായി നമുക്കവളെ വരവേൽക്കാം...! ആശകളും നിരാശകളും നിറഞ്ഞതായിരുന്നുവല്ലോ 2020. പതിവിലേറെ ആവേശത്തോടെ തുടങ്ങിയ വർഷം, കൊറോണ എന്ന ഒരൊറ്റ ഭീകരന് മുന്നിൽ  അടിയറവ് പറഞ്ഞ, ആ നിസ്സഹായ കാഴ്ച നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി എന്നത് സത്യം. എന്നാൽ, തോൽക്കാൻ നമ്മൾ തയ്യാറല്ലല്ലോ. ആ പദം നമ്മുടെ നിഘണ്ടുവിലും ഇല്ലല്ലോ. അതുകൊണ്ടു തന്നെ, ആ ഭീകരനൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങിനെ അവനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി, ഈ പുതുവർഷത്തിൽ  നമ്മൾ അവന്റെ അടിവേരറുക്കുക തന്നെ ചെയ്യും.  എല്ലാവർക്കും... നന്മയുടെ, സമാധാനത്തിന്റെ, പരസ്പര സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ഒക്കെ നവവത്സരം ആശംസിയ്ക്കുന്നു. ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ... സ്വന്തം  - ബിനു മോനിപ്പള്ളി ************************ Blog:  https://binumonippa...

ക്രിസ്തുമസ് കഴിയുമ്പോൾ .....

Image
  ക്രിസ്തുമസ് കഴിയുമ്പോൾ ..... കൊറോണയുടെ ദുഃഖം ഘനീഭവിച്ച നമ്മുടെ ഒക്കെ മനസിലേയ്ക്ക് സന്തോഷത്തിന്റെ ഒത്തിരി മധുരവുമായി ക്രിസ്തുമസ് എത്തി ..... സന്തോഷിച്ചു തുടങ്ങിയ ആ മനസുകളിലേയ്ക്ക്, ദുഃഖത്തിന്റെ കയ്പ്പുമായി വീണ്ടും മറ്റൊരു വാർത്തയെത്തി. "അയ്യപ്പനും കോശിയും" എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന ആ അനുഗ്രഹീത നടന്റെ അപകട മരണവാർത്ത... അൽപ സമയത്തിനുള്ളിൽ, 'സാംസ്കാരികമായി മുന്നിൽ' എന്ന്  അഹങ്കരിയ്ക്കാറുള്ള കേരളമനസാക്ഷിയെ നടുക്കി, മറ്റൊരു 'ദുരഭിമാന' കൊലപാതകം ..... അതെ ..... കണ്ടാൽ കൊതിപ്പിയ്ക്കുന്ന മുന്തിരിച്ചാറാണ് നമ്മുടെയൊക്കെ ജീവിതം. സുഖങ്ങളുടെ മധുരവും, ദുഃഖങ്ങളുടെ കയ്പ്പും ചേർന്ന, ചവർപ്പേറിയ ആ പാനീയം നമ്മൾ കുടിച്ചിറക്കിയേ പറ്റൂ .....  അവിടെ നമ്മൾ 'തിരഞ്ഞെടുക്കാൻ' അനുവാദമില്ലാത്തവരാകുന്നു.... !! തീർത്തും നിസ്സഹായർ ...!! ഓർക്കുക.... ജീവിതം, ജീവിച്ചു തന്നെ തീർക്കുക...!! സ്നേഹത്തോടെ സ്വന്തം ....  ബിനു മോനിപ്പള്ളി www.binumonippally.blogspot.com