Posts

പിന്നേം....ദേ... ആ കുമാരച്ചൻ ... [ചെറുകഥ]

Image
  പിന്നേം....ദേ... ആ കുമാരച്ചൻ ... [ചെറുകഥ] മ്മ്‌ടെ കവലേൽ കെ-അരി വന്നു എന്നും കേട്ട്, എന്നാ പിന്നെ അതൊന്നു കാണാല്ലോ (കിട്ടിയാൽ ഇത്തിരി വാങ്ങാലോ) എന്നുംകൂടെ കരുതി, ഒരു ഓടടാ ഓട്ടം ഓടുമ്പോഴാണ്, നമ്മുടെ ആ വരിക്കപ്ലാവിന്റെ ചോട്ടിൽ, ദേ നമ്മുടെ കുമാരച്ചൻ താടിയ്ക്ക് കയ്യും കൊടുത്ത് ....പിന്നേം. "ന്റെ കെ-അരി പോയല്ലോ ഭഗോത്യേ..... ആ കെ-റെയിലോ വന്നില്ല .... എന്നാ പിന്നെ ഇതേലും ആട്ടെ ...എന്നും കരുതി ഓടിയതാർന്നല്ലോ ....ദൈവേ..." എന്നൊക്കെ മനസ്സിൽ ഓർത്തെങ്കിലും, നമ്മടെ പാവം കുമാരച്ചനല്ലേ എന്താ കാര്യമെന്ന് തിരക്കാതെ പോകാൻ പറ്റുവോ...? "എന്താ ..കുമരച്ചാ ..? ഇപ്പ പുതിയ പ്രശ്‌നം ?.." "ഇല്ല പാക്കര ...ഒന്നൂല്ല .." "പിന്നെ ... ഈ താടിയ്ക്കു കൈ കൊടുക്കൽ ..? " "ഏയ് ...ഒന്നൂല്ലടാ പാക്കരാ ..." "ദേ ...ഇമ്മാതിരി കമന്റ് ഒന്നും ഇവടെ വേണ്ട കേട്ടോ ..നിങ്ങള് കാര്യം പറയന്ന് ..." "അതേയ് ..പാക്കരാ ... കഴിഞ്ഞ ദിവസം.... അവരെ ... അവര്ന്ന്പറഞ്ഞാ... എന്റെ മോനും മോളും വന്നിരുന്നു.." "ആഹാ .. ആര് ? ഉണ്ണീം... ശ്രുതീമോ...? എന്നിട്ടെവിടെ.. ?" "അവര് .....

ദശവരിക്കവിത

Image
  ദശവരിക്കവിത    ദശവരിയിലൊരു നല്ല കവിത വേണം  ദിശാബോധമതിനുള്ളിൽ ഉണ്ടാകണം  ദയയെന്നിൽ തോന്നി നീ വാണിമാതേ  ഈരഞ്ചുവരി ഉറവ് ചെയ്തീടണെ    ദയ വിട്ടകന്നോരു കാലമാണ്  കലി തൻ അപഹാര കാലമാണ്  അപരന്റെ നെഞ്ചിന്റെയാഴത്തിനായ് കത്തി രാകി മിനുക്കുന്ന കാലമാണ്    ഇമയടയ്ക്കാതെ നീ കാത്തീടുക രക്ഷ, നീ തന്നെ എന്ന് നീ ഓർത്തീടുക ..! =========== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ******** * ഫെബ്രുവരി 2024 ലക്കം 'ഇമ' മാസികയിൽ പ്രസിദ്ധീകരിച്ച കവിത  

സിദ്ധാർത്ഥൻ

Image
  സിദ്ധാർത്ഥൻ  സിദ്ധാർത്ഥനെന്നാണ് പേരതെന്നാകിലും  'ബോധോദയം' നിനക്കില്ലാതെ പോയ്  'മൃഗതൃഷ്ണ'യേറുവോരാണ് നിൻ കൂട്ടുകാർ  ആ ബോധമെന്തേ മറന്നു പോയി? ഇല്ലെന്റെ കയ്യിൽ നിനക്കേകുവാനൊരു  ചുടുതുള്ളി മിഴിനീരതല്ലാതെ ഒന്നും  ഇല്ലവർക്കേകില്ല കാലവും താപവും  ഒരുനാളും ഒരുതുള്ളി സ്വസ്ഥജന്മം ...!! ================= * അകാലത്തിൽ പൊലിഞ്ഞ  പാവം സിദ്ധാർത്ഥന് ..... ================= - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

മണ്ണപ്പം ചുട്ടെന്റെ പെണ്ണ് - A Valentine Day Special ....!!

Image
  💓 മണ്ണപ്പം ചുട്ടെന്റെ പെണ്ണ് 💔 [ലളിത ഗാനം] കഥകളുറങ്ങുമാ കളിവീടിൻ മുറ്റത്ത്  മണ്ണപ്പം ചുട്ടെന്റെ പെണ്ണ്  കനിമാങ്ങാ തിന്നിട്ടു കവിൾത്തടം  പൊള്ളുമ്പോൾ, അലറിക്കരഞ്ഞെന്റെ പെണ്ണ്  ഒരു, തൊട്ടാവാടിയാം പെണ്ണ്  കാലം കടന്നപ്പോൾ കളിവീട് മാഞ്ഞപ്പോൾ  ദാവണിക്കാരിയായ് പെണ്ണ്  കനവുകളായിരം ചാലിച്ചു ചേർത്താരോ കരിനീല മിഴികളിൽ കവിത  ആരും, മൂളാത്ത പാട്ടുപോൽ പെണ്ണ് ഒരു ദുഃഖസാന്ദ്രമാം കനവുപോൽ മാഞ്ഞുപോയ്  പിന്നൊരു ദിനമെന്റെ പെണ്ണ് കരതലം വീശിയിട്ടൊരു യാത്ര ചൊല്ലാതെ  അകലെയാകാശത്ത് മാഞ്ഞു  ആരും, കാണാത്ത ദേശത്തെൻ പെണ്ണ്  =============== *ചിത്രത്തിന് കടപ്പാട്: ആർട്ടിസ്‌റ് മോഹൻ മണിമല  =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ******** 2024 ലെ ഈ വാലന്റൈൻ ദിനത്തിൽ ..... എല്ലാ പ്രണയിതാക്കൾക്കും.... പിന്നെ, ഒരു നഷ്ടപ്രണയത്തിന്റെ നെരിപ്പോട് ഇന്നും ഇടനെഞ്ചിൽ എരിയുന്നവർക്കുമായി ...... സമർപ്പിയ്ക്കുന്നു ...ഈ ഗാനം ....💓💔  

കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും' [ചെറുകഥ]

Image
  കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും' [ചെറുകഥ]   കുറെയേറെ നാളായല്ലോ നമ്മുടെ കുമാരച്ചനെ ഒന്ന് കണ്ടിട്ട്. എന്നാ പിന്നെ, ഇന്നൊന്നു  കണ്ടേക്കാം എന്ന് കരുതി.  പോരാത്തതിന് ഇന്ന് ഞായറും ആണല്ലോ. [പറ്റിയാൽ, "വൈകിട്ടെന്നാ പരിപാടി?" എന്നൊന്നറിയുകേം ചെയ്യാം എന്നത് ഗൂഢോദ്ദേശം]. ചെന്നപ്പോ ദേ, ആള് ആ വേലിക്കൽ നിക്കണ പ്ലാവിന്റെ താഴെ, താടിയ്ക്കു കയ്യും കൊടുത്തിരിയ്ക്കുന്നു. അത് കുമാരച്ചന്റെ ഒരു സ്ഥിരം സ്റ്റൈൽ ആയതു കൊണ്ട് തന്നെ, അതിൽ വല്യ അതിശയം ഒന്നും തോന്നിയതും ഇല്ല. എന്നാലും ഒരു നാട്ടുനടപ്പിന്, ചുമ്മാ വിശേഷം ചോദിയ്ക്കണമല്ലോ... "എന്നടാ ഉവ്വേ ... രാവിലെ താടിയ്ക്ക് കയ്യും കൊടുത്ത്...? എന്നാ പറ്റി ?"  "ഓഹ് ... എന്നാ പറയാനാ പാക്കരാ.... ഇനീം ഒന്ന് ടൗണീ പോകണം..." ഞായർ .. ടൗൺ ..ബീവറേജ് ... എന്റെ മനസ്സിൽ ഒരു ലഡ്ഡു 'പടേ'ന്നങ്ങ് പൊട്ടി. "അതിനെന്നാന്നെ ...? എന്നാ വാ പോയേക്കാം ...ഞാനും വരാം.." "ഓ .... ഇന്നിനി പോയിട്ട് കാര്യോം ഇല്ല ... ഇന്ന് കട തുറക്കില്ലല്ലോ.." "ഏതു കട? ബിവറേജാ...?" എനിയ്ക്കിത്തിരി കൂടി ഉത്സാഹം കൂടി. "നീ ഒന്ന് പോയെ ......

പുതുവർഷം [കവിത]

Image
  പുതുവർഷം     ലഹരിയിൽ നുരയുന്നതാണെന്റെ നാടിന്നു  ലഹരിയിന്നറിയുന്നുൾ വിങ്ങലോടെ പുതുവർഷരാവിലും ഉയരും ആ ലഹരി തൻ  ഉന്മാദമൂറുന്ന ബുദ്ബുദങ്ങൾ  ഉരുകുന്ന മനസ്സുമാ ഉറയുന്ന കദനവും  കാണാതെ ഉലയുന്നു രാവ് ജന്മം  ഇനിവരും നല്ല നാളെന്നൊരു ചിന്തയ്ക്ക്  ഹേതുവില്ലെങ്കിലും ആശിച്ചു പോം    ലഹരിയില്ലാത്തൊരു വർഷം വരും  കുഞ്ഞു-പെൺ ജന്മ പുഞ്ചിരി പൂത്തു വരും  ഈ ലോക ദുഃഖങ്ങളൊക്കെയും അതിനുള്ളിൽ  നീറിപ്പുകഞ്ഞങ്ങെരിഞ്ഞടങ്ങും ഒരു നൂറു സൂര്യന്റെ തേജസ്സോടാ ചിരി  അപരന്റെ ഹൃത്തിലേക്കാഴ്ന്നിറങ്ങും  പിന്നെ, അവിടെയും സ്‌നേഹച്ചിരി പടർത്തും ആ ചിരി ലോകമങ്ങേറ്റെടുക്കും.    അറിയാതെ ആശിച്ചു പോകുന്നു ഞാൻ .... ഈ ലഹരിയില്ലാത്തൊരു വർഷം വരും  ആ വർഷം 'പുതുവർഷം' ആയിരിയ്ക്കും !! അറിയാതെ ..... ആശിച്ചു പോകുന്നു ഞാൻ .... !!! =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********

നിനവ് [കവിത]

Image
  നിനവ് [കവിത] നിറമുള്ള സ്വപ്‌നങ്ങൾ കുളിരാർന്നൊഴുകുന്ന  ഒരരുവിയ്ക്കു സമമാണ് മനസ്സ്  അരുവി തൻ ഓരത്ത് നിറയെ കായ്ക്കുന്ന  തേന്മാവിൻ മരമാണ് നിനവ്    ഓർമ്മതൻ മാമരം നിറയെ പൂക്കുമ്പോൾ  മനസ്സാകെ നിറയുന്ന പോലെ  പറയാതെയെത്തുന്ന മഴമേഘജാലത്താൽ  പൂവുകൾ കൊഴിയുന്ന നേരം  നൊമ്പരം ഉറയുന്ന പോലെ  മനസ്സാകെ ഉലയുന്ന പോലെ   കൊതിയോടടർത്തിയ  കനിമാങ്ങാ കവിളത്ത്  ചുനയായി നീറുന്ന നേരം  അരികിലേയ്ക്കണയുന്ന ദാവണിക്കാരിയാൾ  ഒരു മുത്തം നൽകുന്ന നേരം  നീറ്റലങ്ങകലുന്ന പോലെ തനുവാകെ ഉലയുന്ന പോലെ   കാലം കറങ്ങുമ്പോൾ കനികൾ മൂക്കുമ്പോൾ  നാവിൽ പുളിയ്ക്കുമാ നിനവ്  ഇനിയൊട്ടു കാലം കാത്തിടാമെങ്കിൽ?  തേനിമ്പമേറ്റുമാ ഓർമ്മ  മധുരിയ്ക്കും മൽഗോവ പോലെ  ഉള്ളകം കുളിരുന്ന പോലെ   =============== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********   പിൻകുറിപ്പ്: കഴിഞ്ഞ ദിവസം തൃശ്ശൂർ ജവഹർ ബാലഭവനിൽ (ചെമ്പൂക്കാവ് ...