വെറുതെ, ഒരു വാലന്റയിൻ പാട്ട് .....
വെറുതെ, ഒരു വാലന്റയിൻ പാട്ട് .....
അഴകേഴും നിറയുന്ന പെണ്ണേ
അനസൂയ തോല്ക്കുന്ന കണ്ണേ
ആരമ്പൻ നിറച്ചിന്നു നിന്നിൽ
അനുപമ ലാവണ്യസാരം ....
അനുപമ ലാവണ്യസാരം
[അഴകേഴും ....]
അഴകാർന്ന നിന്നംഗ വടിവിന്നു മുന്നിലി-
ന്നജന്ത തൻ ശിൽപ്പങ്ങൾ വെറുതെ (2)
മൊഴിയിൽ നിറയുന്ന പൂന്തേനു മുന്നിലി-
ന്നമൃതവും കുംഭവും വെറുതെ......
അമൃതവും കുംഭവും വെറുതെ
[അഴകേഴും ....]
അഴകേ നിൻ കരിനീല മിഴികൾക്കു മുന്നിലി-
ന്നാഴിതൻ ആഴങ്ങൾ വെറുതെ (2)
അവയിൽ വിടരുന്ന ഭാവത്തിൻ
മുന്നിലിന്നായിരം സ്വപ്‌നങ്ങൾ വെറുതെ......
ആയിരം സ്വപ്നങ്ങൾ വെറുതെ
[അഴകേഴും ....]
Comments
Post a Comment