'സ്ലേറ്റ്' - വ്യത്യസ്ത ആശയവുമായി ഒരു ടെക്കി-മാഗസിൻ
ടെക്നോപാർക്കിലെ പ്രമുഖ കമ്പനികളിൽ ഒന്നായ എം-സ്ക്വയെർഡ് സോഫ്റ്റ്‌വെയർ & സർവീസസിലെ ജീവനക്കാർ ഇത്തവണ തങ്ങളുടെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത് തികച്ചും വ്യത്യസ്തമായ ഒരു മാഗസിൻ പുറത്തിറക്കിക്കൊണ്ടാണ്.
ഗൃഹാതുരത്വം പേറുന്ന 'സ്ലേറ്റ്' എന്ന പേരോടുകൂടി, ജീവനക്കാരുടെ കൂട്ടായ്മ പുറത്തിറക്കിയ ഈ മാഗസിൻ കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ, എം-സ്ക്വയെർഡ് സി.ഒ.ഒ ശ്രീ വാസുദേവൻ പുറത്തിറക്കുകയുണ്ടായി.
തികച്ചും സൗജന്യമായി വായനക്കാരുടെ കൈകളിൽ എത്തിച്ച ഈ മാഗസിൻ, കൂടെ ഒരു മഹത്തായ ജീവകാരുണ്യ ലക്‌ഷ്യം കൂടി മുന്നോട്ടു വയ്ക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഈ മാഗസിൻ വ്യത്യസ്തമാകുന്നതും.
ജീവനക്കാരും മറ്റു അഭ്യുദയകാംക്ഷികളും, അവരുടെ ഒരു നേരത്തെ ആഹാരത്തിനു ചിലവഴിക്കുന്ന തുക (അതെത്ര വലുതായാലും, ചെറുതായാലും) ഈ മാഗസിന്റെ കൂടെയുള്ള ''ജീവകാരുണ്യനിധി' യിലേക്ക് സംഭാവനയായി നല്കിക്കൊണ്ടാണ് ഈ സംരംഭവുമായി സഹകരിച്ചത്. ഇത്തരത്തിൽ കിട്ടുന്ന തുക, പ്രധാനമായും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടന വഴി അനാഥരെയും അഗതികളെയും സഹായിക്കുന്നതിനു വേണ്ടിയാകും വിനിയോഗിക്കുകയെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മാഗസിൻ കമ്മിറ്റിയുടെ വാക്കുകൾ കടമെടുത്താൽ "...ഫേസ്ബുക്കിലും ഇന്റർനെറ്റിലും മണിക്കൂറുകൾ ചിലവഴിക്കുന്ന 'തിരക്കേറിയ' ഒരു തലമുറയിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതികൾ ഉണ്ടായേക്കാം. എന്നാൽ ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ, ചെയ്യാൻ കഴിയുന്ന, ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ഞങ്ങൾ ചെയ്യുക തന്നെ ചെയ്യും. ..."
നല്ല ലക്ഷ്യത്തോടെയുള്ള ഈ ഉദ്യമത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് മാഗസിൻ കമ്മിറ്റി അറിയിച്ചു. അതുകൊണ്ടു തന്നെ തുടർന്നും ഈ മാഗസിന്റെ പുതിയ പതിപ്പുകൾ ഇറക്കാനുള്ള ആലോചനയിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
ഈ മാഗസിന്റെ സൗജന്യ 'ഇ-ബുക്ക്' പതിപ്പ് ആവശ്യമുള്ളവർ
m2mtmag@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം എന്ന് മാഗസിൻ കമ്മിറ്റി അറിയിച്ചു.
The SLATE TEAM..............
Mathrubhumi dated 17-Feb-2016 (TVM edition) - About SLATE................

Comments
Post a Comment