Posts

Showing posts from May, 2016

താമരപ്പെണ്ണ് [ലളിതഗാനം]

Image
താമരപ്പെണ്ണ്  പുലർകാല മഞ്ഞിൽ കുളിർന്നു ഏതോ വിഷുപ്പക്ഷി പാടി, പിന്നെ ഏതോ വയൽക്കിളി ഏറ്റു പാടി അനുരാഗമിയലുന്നൊരീരടികൾ ആദ്യ അനുരാഗമിയലുന്നൊരീരടികൾ [പുലർകാല മഞ്ഞിൽ.....] അകലെയാകാശത്തു തെളിയുന്ന കതിരോന്റെ, കിരണങ്ങൾ തനുവിൽ പതിക്കെ പാതിയും കൂമ്പിയ മിഴികളോടന്നൊരാ താമരപ്പെണ്ണവൾ കുണുങ്ങി കവിളത്തു കുങ്കുമം തിളങ്ങി [പുലർകാല മഞ്ഞിൽ.....] അരികിൽ വന്നണയുന്ന പ്രിയതമൻ അവനെന്നെ, മാറോടു ചേർത്തങ്ങു നിർത്തെ കരളിന്റെ കരളായ കാമുകനവനിന്നു ഞാനെന്തു പകരമായ് നല്കും ? ആദ്യാനുരാഗത്തിൻ അടയാളമായിയാ- കവിളത്തൊരുമ്മ ഞാൻ നല്കും [പുലർകാല മഞ്ഞിൽ.....] അരികിലിരുത്തി ഞാൻ പ്രിയനെയവനെന്റെ മടിയിൽ തല ചായ്ച്ചുറക്കും ഉള്ളിൽ നിറയുന്നൊരനുരാഗമെല്ലാം താരാട്ടുപാട്ടായി പാടും ഞാനാ- മുടിയിഴ കോതിയൊതുക്കും, പിന്നെ- കനവുകളായിരം നെയ്യും [പുലർകാല മഞ്ഞിൽ.....]

സ്വർഗ്ഗീയമായിരുന്നു കേരളം; ഇന്ന് വർഗ്ഗീയമാകുന്നു കേരളം [ലേഖനം]

Image
സ്വർഗ്ഗീയമായിരുന്നു കേരളം; ഇന്ന് വർഗ്ഗീയമാകുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാട്.... കേൾക്കാൻ നല്ല സുഖമുണ്ട് അല്ലെ ? പക്ഷെ ശരിക്കും അങ്ങിനെയാണോ ഇന്ന് കേരളം? അല്ല എന്ന് നിസ്സംശയം പറയാം. ഓരോ ദിവസവും കൂടുതൽ കൂടുതൽ വർഗ്ഗീയമായി മാറുകയാണ് നമ്മുടെ കൊച്ചു കേരളം. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്.  സ്ഥാനാർഥി നിർണ്ണയം മുതൽ എക്സിറ്റ് പോൾ വരെ എല്ലായിടത്തും മുഖ്യ ഘടകം അഥവാ ചർച്ചാവിഷയം ജാതിയും മതവും ഒക്കെ തന്നെ. അല്ലെ ? മുന്നണികൾ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് മണ്ഡലത്തിലെ സമുദായബലം നോക്കി. സ്ഥാനാർഥികൾ ആദ്യം ചെയ്യുന്നത് മത-സമുദായ നേതാക്കളുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുക (ഒളിഞ്ഞും തെളിഞ്ഞും). പിന്നെ രാഷ്ട്രീയ പാർട്ടികളുടെ, ജാതിയും മതവും സമുദായവും തിരിച്ചുള്ള രഹസ്യ ചർച്ചകളും വിശകലനങ്ങളും കർമ്മപരിപാടികളും. ചാനലുകളിൽ വിശദമായ ചർച്ചകളും സർവ്വേകളും. അവയുടെ മുഖ്യവിഷയമോ?  ഹിന്ദുക്കൾ ആർക്ക് വോട്ടു ചെയ്യും? മുസ്ലിംകൾ ഇത്തവണ ആരുടെ കൂടെ? കൃസ്ത്യാനികൾ ആരെ തുണക്കും? എന്നതു...

തിരഞ്ഞെടുപ്പ് [ചെറു കുറിപ്പ്]

തിരഞ്ഞെടുപ്പ് മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിൽ ഒരു പൗരനു തന്റെ പ്രതിനിധിയെ (എം എൽ എ ) തിരഞ്ഞെടുക്കാൻ ഒരൊറ്റ നിമിഷം മതി. ആ വോട്ടിംഗ് യന്ത്രത്തിൽ ഒന്ന് വിരലമർത്താൻ.   [ഒരു പക്ഷെ അത് ആര് എന്ന് ആലോചിക്കാൻ അയാൾ നേരത്തെ കുറച്ചു സമയം എടുത്തിട്ടുണ്ടാകാം] പക്ഷെ, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാർക്ക് തങ്ങളുടെ ഇടയിൽ നിന്നും ഒരു മുഖ്യമന്ത്രിയെയും ബാക്കി മന്ത്രിമാരെയും തിരഞ്ഞെടുക്കാൻ ഉള്ള യാതൊരു അവകാശവും സ്വാതന്ത്ര്യവും ഇല്ലത്രെ!! [അല്ലെങ്കിൽ, തമ്മിൽ തല്ലണ്ട എന്ന് കരുതി കൊടുക്കാത്തതും ആവും] . ആ അവകാശം പി ബി ക്കും, ഹൈക്കമാണ്ടിനും, കേന്ദ്രനേതൃത്വത്തിനും (മുന്നണിയെ അടിസ്ഥാനമാക്കി അത് മാറിക്കൊണ്ടിരിക്കും) മാത്രമാണത്രേ !! ഇനി ചിലപ്പോളൊക്കെ ആ തിരഞ്ഞെടുപ്പ് ദിവസങ്ങൾ നീണ്ടു എന്നും വരാം. അപ്പോൾ, ആരാണ് യഥാർത്ഥ ജനാധിപത്യസ്നേഹികളും വിശ്വാസികളും? ഇവിടുത്തെ സാധാരണ വോട്ടർമാരോ ? അതോ അവരുടെ എം എൽ എ മാരോ? ഈ, ജനാധിപത്യത്തിലെ ചില വിരോധാഭാസങ്ങളേ ......!!

2016 - കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം [ഒരു ദ്രുതാവലോകനം]

Image
2016 - കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം     [ഒരു ദ്രുതാവലോകനം] നമ്മൾ ഒരുപാടു കാത്തിരുന്ന ആ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. ഒരുപാടു പ്രത്യേകതകൾ ഉള്ള ഫലം. അത്തരം ചില പ്രത്യേകതകൾ. 1. മൂന്നു മുന്നണികളിൽ ഒന്നിന്റെ പോലും പിന്തുണയില്ലാതെ, പൂഞ്ഞാറിൽ പി  സി ജോർജ്‌ നേടിയ വൻവിജയം. (അദ്ദേഹത്തിന്റെ ശരീര ഭാഷയോടും സംസാരരീതിയോടും ഉള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ) അത്യുജ്ജലം! [അഴിമതിയേയും അഴിമതിക്കാരേയും തുറന്നെതിർക്കുന്ന നേതാവിന് വോട്ടു ചെയ്യാൻ ഇഷ്ടപ്പെടുന്ന, ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണം; അയാൾ കുറെയേറെ കുറവുകൾ ഉള്ള ആളായാൽ പോലും.] 2. മറ്റു രണ്ടു മുന്നണികളോടും പൊരുതി, ഒടുവിൽ നിയമസഭയിൽ അക്കൌണ്ട് തുറക്കുകയും മറ്റു ഏഴിടങ്ങളിൽ രണ്ടാം സ്ഥാനത്ത് വരികയും ചെയ്ത എൻ  ഡി എ യുടെ പ്രകടനം.  [ഒന്നിടവിട്ട തിരഞ്ഞെടുപ്പുകളിൽ മാറിമാറി വിജയിച്ചിരുന്ന രണ്ടു മുന്നണികൾക്കുമുള്ള  ശക്തമായ താക്കീത്. എന്തുതന്നെ ചെയ്താലും തങ്ങളിൽ ഒരാളെയേ ജനത്തിന് തിരഞ്ഞെടുക്കാൻ കഴിയൂ എന്ന അവസ്ഥ മാറി വരുന്നത...

പെരുകുന്ന പീഡനങ്ങൾ, കരയുന്ന പെൺകിടാങ്ങൾ ...! [ലേഖനം]

Image
പെരുകുന്ന പീഡനങ്ങൾ, കരയുന്ന പെൺകിടാങ്ങൾ ...! 1. ഞാനൊരു കഥ പറയാം. ഒരിടത്ത് ഒരു പാവം പെൺകുട്ടിയുണ്ടായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് അവൾ ഒരുപാടു സമ്പാദിച്ചു. അതെല്ലാം സ്വന്തമായി സൂക്ഷിച്ചു. ഒരു ദിവസം അവൾ തന്റെ കൂട്ടുകാരിയെ വിളിക്കവേ നമ്പർ തെറ്റി മറ്റേതോ ഫോണിലേക്ക് കാൾ പോയി. ഭാഗ്യമോ നിർഭാഗ്യമോ, അങ്ങേ തലക്കൽ ഒരു പുരുഷശബ്ദം. ഉടൻ അവൾ കാൾ കട്ട്‌ ചെയ്തു. എന്നാൽ അതൊരു തുടക്കമായിരുന്നു. അയാൾ അവളെ തിരിച്ചു വിളിച്ചു. പതിയെ അതൊരു പതിവായി മാറി. പരസ്പരം കാണാതെ അവർ സ്നേഹത്തിലുമായി. അവൻ അവളെ ഫേസ്ബുക്കിൽ 'ആഡ്' ചെയ്തു പകരം അവൾ അവനെ 'വാട്സാപ്പി'ൽ 'ആഡ്' ചെയ്തു. അവൻ അവളോടു പറഞ്ഞ പേര് X എന്നായിരുന്നു, അവൾ അവനു Y ഉം. ആ പേരുകൾ യഥാർത്ഥമാണെന്ന് അവർ പരസ്പരം വിശ്വസിച്ചു. കൂടുതൽ അടുത്തപ്പോൾ അവൻ പറഞ്ഞു, അവൻ ഒരു ബാങ്ക് മാനേജർ ആണെന്ന്. അപ്പോൾ അവൾ പറഞ്ഞു അവളുടെ പക്കൽഒരുപാടു പണവും സ്വർണ്ണവും ഉണ്ട് എന്ന്. മറ്റൊരു ബാങ്കും നല്കാത്ത കനത്ത പലിശ അവൻ അവൾക്കു ഓഫർ ചെയ്തു. അവൾക്കവനെ അത്ര വിശ്വാസമായിരുന്നു അതിനാൽ  അവന്റെ ഓഫർ സ്വീകരിച്ചു. ...

ഇതു സൂര്യകാന്തിയുടെ ദുഃഖം [കവിത]

Image
ഇതു സൂര്യകാന്തിയുടെ ദുഃഖം ഇതു സൂര്യകാന്തിയുടെ ദുഃഖം മണ്ണിലിതു പെൺപൂവിന്റെ ശാപം അവനിയിൽ ജീവിതവാടി തൻ കോണിലായ് അലസമായ് അന്നു വളർന്നു ആർക്കും വേണ്ടാതെയന്നു വളർന്നു പനിനീരിൻ പുഷ്പങ്ങൾ കമനീയമാക്കുമാ- വാടിയിലനാഥയായ് നിന്നു ജലമില്ല, വളമില്ല കാറ്റിൻ തലോടലില്ലു- ലകിലൊരു പേരില്ലവൾക്ക് ഒരു നാളിലാരോ വിളിച്ചു 'കാന്തി' അതു പിന്നെ പേരായി മാറി തൂമണം തൂകുന്ന കൂട്ടർക്കു ചാരെയായ് പൂക്കാത്ത പെണ്ണവൾ നിന്നു വെറുതെ, കണ്ണുനീർ ചെടിയായ് വളർന്നു സായന്തനങ്ങളിൽ കൂട്ടുചെടികൾക്കു- പരിഹാസപാത്രമായ് തീർന്നു ഒരുവേള പോലുമൊരു കരിവണ്ടവളുടെ ചാരെയണഞ്ഞില്ലയൊട്ടും കളിവാക്കു പറയുവാൻ കാമുകരാരുമേ കനവിലും വന്നില്ല കഷ്ടം പൂക്കൾ തൻ കാമുകൻ സൂര്യൻ ഒരു നോക്കു നോക്കിയില്ലൊട്ടും "പൂക്കാത്ത ചെടിയിതു പാഴ്ച്ചെടി- യെന്തിനിവൾ ?" സൂര്യനോ മനസ്സിൽ നിനച്ചു നിശയുടെ പ്രിയതമൻ ചന്ദ്രൻ കാന്തിയെ കാണാത്ത മട്ടിൽ നടന്നു, പാവം, കാന്തിയവൾ കണ്ണുനീർ വാർത്തു എന്തിനെൻ പാഴ്ജന്മമെന്നു കരഞ്ഞു. **** യൗവ്വനയുക്തയാം കന്യകയന്നവൾ...

നിർമാല്യ ദർശനം [ഭക്തി ഗാനം]

Image
നിർമാല്യ ദർശനം നിർമാല്യദർശനം നുകരുവാൻ നിൻ മുന്നിൽ നെയ്യാറ്റിൻകര ദേവാ നില്പ്പൂ ഞാൻ നീറിപ്പുകയുമെൻ മാനസത്തിൽ ഒരു നിളയായി നീയിന്നൊഴുകിയെത്തൂ .....                                                                          [നിർമാല്യദർശനം........] നിൻ തിരുമേനിയെ കണികണ്ടുണരുവാൻ ഞാൻ ചെയ്തതേതൊരു പുണ്യം? മുജ്ജന്മപുണ്യമോ ഇജ്ജന്മസുകൃതമോ നീയിന്നു ചൊല്ലൂവെൻ കണ്ണാ ...                                                                          [നിർമാല്യദർശനം........] എന്നും  പുലരവേ കണികണ്ടുണരുവാൻ മാനസേ ശ്രീകോവിൽ തീർത്തൂ ഞാൻ പാലട പ്രഥമനും പാൽപ്പായസവും നീയിന്നു കൈക്കൊള്ളു കണ്ണാ ....    ...

ആർക്കാണ് നിങ്ങളുടെ വോട്ട് ? ? [ലേഖനം]

Image
ആർക്കാണ് നിങ്ങളുടെ വോട്ട് ? ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ മറ്റൊരു തിരഞ്ഞെടുപ്പിലേക്കെത്തുകയായി. തിരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം നമുക്ക് കരഗതമാകുന്ന ആ 'വിലയേറിയ സമ്മതിദാനാവകാശം' നമ്മൾ വിനിയോഗിക്കും. പക്ഷെ, ആർക്ക് ? എന്തിനു വേണ്ടി ? എന്തിന്റെ അടിസ്ഥാനത്തിൽ ? നോക്കൂ. ഇത്രയും നാൾ ദന്തഗോപുരനിവാസികൾ ആയിരുന്ന നമ്മുടെ നേതാക്കന്മാർ പെട്ടെന്ന് എത്ര വിനയമുള്ളവരായി മാറി എന്ന്. ശീതീകരിച്ച വണ്ടികളിൽ മലർന്നു കിടന്നു മാത്രം യാത്ര ചെയ്തു ശീലിച്ച ആ പാവങ്ങൾ ഇതാ കാലിൽ വള്ളിച്ചെരിപ്പുമിട്ടു ടാറിട്ട റോഡിൽ നടക്കുന്നു. ഇടക്കൊക്കെ പഴയ ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നു ...!! എന്നും രാവിലെ ബ്യുട്ടിപാർലറിൽ പോയതിനു ശേഷം മാത്രം പത്രക്കാരെ കാണുന്ന ചില നേതാക്കൾ ഇതാ പൊരിവെയിലിൽ വിയർത്തൊലിച്ചു ക്യാമറക്ക്‌ മുന്നിൽ....ഇന്നേവരെ ഒന്ന് പുഞ്ചിരിച്ചു പോലും നമ്മൾ കാണാത്ത മറ്റു ചില നേതാക്കൾ വെളുക്കെ ചിരിക്കുന്നു, തമാശ പറയുന്നു ... 'ഫേസ്ബുക്' എന്നോ 'വാട്സ് ആപ്' എന്നോ ഒക്കെ കേട്ടാൽ ആഗോള കുത്തകകളുടെ അനഭിലഷണീയമായ ബൂർഷ്വാ ഉത്പന്നങ്...