തിരഞ്ഞെടുപ്പ് [ചെറു കുറിപ്പ്]

തിരഞ്ഞെടുപ്പ്

മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിൽ ഒരു പൗരനു തന്റെ പ്രതിനിധിയെ (എം എൽ എ ) തിരഞ്ഞെടുക്കാൻ ഒരൊറ്റ നിമിഷം മതി. ആ വോട്ടിംഗ് യന്ത്രത്തിൽ ഒന്ന് വിരലമർത്താൻ. 
[ഒരു പക്ഷെ അത് ആര് എന്ന് ആലോചിക്കാൻ അയാൾ നേരത്തെ കുറച്ചു സമയം എടുത്തിട്ടുണ്ടാകാം]

പക്ഷെ, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാർക്ക് തങ്ങളുടെ ഇടയിൽ നിന്നും ഒരു മുഖ്യമന്ത്രിയെയും ബാക്കി മന്ത്രിമാരെയും തിരഞ്ഞെടുക്കാൻ ഉള്ള യാതൊരു അവകാശവും സ്വാതന്ത്ര്യവും ഇല്ലത്രെ!!
[അല്ലെങ്കിൽ, തമ്മിൽ തല്ലണ്ട എന്ന് കരുതി കൊടുക്കാത്തതും ആവും].

ആ അവകാശം പി ബി ക്കും, ഹൈക്കമാണ്ടിനും, കേന്ദ്രനേതൃത്വത്തിനും (മുന്നണിയെ അടിസ്ഥാനമാക്കി അത് മാറിക്കൊണ്ടിരിക്കും) മാത്രമാണത്രേ !!

ഇനി ചിലപ്പോളൊക്കെ ആ തിരഞ്ഞെടുപ്പ് ദിവസങ്ങൾ നീണ്ടു എന്നും വരാം.

അപ്പോൾ, ആരാണ് യഥാർത്ഥ ജനാധിപത്യസ്നേഹികളും വിശ്വാസികളും? ഇവിടുത്തെ സാധാരണ വോട്ടർമാരോ ? അതോ അവരുടെ എം എൽ എ മാരോ?

ഈ, ജനാധിപത്യത്തിലെ ചില വിരോധാഭാസങ്ങളേ ......!!

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]