നിർമാല്യ ദർശനം [ഭക്തി ഗാനം]
നിർമാല്യ ദർശനം
നിർമാല്യദർശനം നുകരുവാൻ നിൻ മുന്നിൽ
നെയ്യാറ്റിൻകര ദേവാ നില്പ്പൂ ഞാൻ
നീറിപ്പുകയുമെൻ മാനസത്തിൽ ഒരു
നിളയായി നീയിന്നൊഴുകിയെത്തൂ .....
[നിർമാല്യദർശനം........]
നിൻ തിരുമേനിയെ കണികണ്ടുണരുവാൻ
ഞാൻ ചെയ്തതേതൊരു പുണ്യം?
മുജ്ജന്മപുണ്യമോ ഇജ്ജന്മസുകൃതമോ
നീയിന്നു ചൊല്ലൂവെൻ കണ്ണാ ...
[നിർമാല്യദർശനം........]
മാനസേ ശ്രീകോവിൽ തീർത്തൂ ഞാൻ
പാലട പ്രഥമനും പാൽപ്പായസവും
നീയിന്നു കൈക്കൊള്ളു കണ്ണാ ....
[നിർമാല്യദർശനം........]
പാവമാം ഭക്തൻ (ഭക്ത) അലഞ്ഞിടുമ്പോൾ
നേർവഴിയെന്നുമേ നീ കാട്ടിടേണം
കാരുണ്യവാരിധേ കണ്ണാ ......
[നിർമാല്യദർശനം........]
[വീഡിയോ അപ്‌ലോഡ് ചെയ്തത്: - 5-sept-2020]
Comments
Post a Comment