താമരപ്പെണ്ണ് [ലളിതഗാനം]
താമരപ്പെണ്ണ്
പുലർകാല മഞ്ഞിൽ കുളിർന്നുഏതോ വിഷുപ്പക്ഷി പാടി, പിന്നെ
ഏതോ വയൽക്കിളി ഏറ്റു പാടി
അനുരാഗമിയലുന്നൊരീരടികൾ
ആദ്യ അനുരാഗമിയലുന്നൊരീരടികൾ
[പുലർകാല മഞ്ഞിൽ.....]
അകലെയാകാശത്തു തെളിയുന്ന
കതിരോന്റെ, കിരണങ്ങൾ തനുവിൽ പതിക്കെ
പാതിയും കൂമ്പിയ മിഴികളോടന്നൊരാ
താമരപ്പെണ്ണവൾ കുണുങ്ങി
കവിളത്തു കുങ്കുമം തിളങ്ങി
[പുലർകാല മഞ്ഞിൽ.....]
അരികിൽ വന്നണയുന്ന പ്രിയതമൻ
അവനെന്നെ, മാറോടു ചേർത്തങ്ങു നിർത്തെ
കരളിന്റെ കരളായ കാമുകനവനിന്നു
ഞാനെന്തു പകരമായ് നല്കും ?
ആദ്യാനുരാഗത്തിൻ അടയാളമായിയാ-
കവിളത്തൊരുമ്മ ഞാൻ നല്കും
[പുലർകാല മഞ്ഞിൽ.....]
മടിയിൽ തല ചായ്ച്ചുറക്കും
ഉള്ളിൽ നിറയുന്നൊരനുരാഗമെല്ലാം
താരാട്ടുപാട്ടായി പാടും ഞാനാ-
മുടിയിഴ കോതിയൊതുക്കും, പിന്നെ-
കനവുകളായിരം നെയ്യും
[പുലർകാല മഞ്ഞിൽ.....]
Comments
Post a Comment