Posts

Showing posts from 2015

വഴിതെറ്റിയെത്തിയ വന്യസൗന്ദര്യം ......[യാത്രാവിവരണം]

Image
[ഇല്ലിക്കൽകല്ല്‌ - ഒരു യാത്രാവിവരണം] അങ്ങകലെ, മറ്റൊരു നാട്ടിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്ങ്' ആഘോഷിച്ചപ്പോൾ വീണുകിട്ടിയ ഒരു അവധി ദിവസം. നേരത്തെ തീരുമാനിച്ചത് പോലെ, ഞങ്ങൾ ഏഴുപേർ രാവിലെ 6 മണിക്ക് തന്നെ ടെക്നോപാർക്കിൽ നിന്നും യാത്ര തിരിച്ചു. ആദ്യലക്ഷ്യം അടവി, അവിടെ കുട്ടവഞ്ചി സവാരി. പിന്നെ, നേരെ റാന്നി വഴി വാഗമണ്‍. പിറ്റേന്ന് പരുന്തുംപാറ , പാഞ്ചാലിമേട്‌ വഴി മടക്കം. ഇതായിരുന്നു പ്ലാൻ. അതുപ്രകാരം അടവിയിൽ നിന്നും ഞങ്ങൾ നേരെ റാന്നിയിൽ എത്തി. പക്ഷെ അവിടെ ഞങ്ങൾക്ക് വഴിതെറ്റി. എരുമേലിയിലേക്ക് തിരിയേണ്ട ഞങ്ങൾ നേരെ പോയത് ഈരാട്ടുപേട്ടയിലേക്കും അതുവഴി തീക്കൊയിലേക്കും. തീക്കൊയി എത്തുന്നതിനു തൊട്ടുമുൻപ്, വഴിയരികിൽ 'കോഴിക്കോടൻ  കുലുക്കിസർബത്' എന്ന ബോർഡു കണ്ടതും, കൂട്ടത്തിലെ ഒരു സുഹൃത്തിനു അത് കഴിക്കാനൊരു മോഹം. അവിടെയാണ് വഴിത്തിരിവ്. സർബത്തും കുടിച്ചു യാത്ര തുടരാനൊരുങ്ങിയ ഞങ്ങളോട് ആ കടക്കാരൻ ചോദിച്ചു. 'വാഗമണ്ണിലേക്കാണല്ലെ ?" 'അതെ. എത്ര ദൂരം വരും?" "നിങ്ങൾ ഒരു കാര്യം ചെയ്യൂ... ദാ, ആ വളവു കഴിഞ്ഞാൽ തീക്കോയ് ടൌണ്‍ ആയി. അവിടെ നിന്നും നേരെ പോയാൽ  വാഗ...

ഒരു കിളി, മനുഷ്യനോട് .......[മലയാള കവിത]

Image
[കൊടുംവെയിലിൽ നിന്നും രക്ഷ തേടി ഒരു ചെറു മരത്തിന്റെ തണലിലേക്ക്‌ കിതച്ചെത്തിയ ഒരു മനുഷ്യനോട്, ആ മരത്തിന്റെ ശിഖരത്തിലുണ്ടായിരുന്ന ഒരു കിളി....] മനുജാ, നീയവശനായ് തണൽ തേടിയെത്തുമ്പോൾ അനുചിതമാകാമെൻ പരിദേവനം പറയാതിരിക്കുവാൻ ആവില്ലെനിക്കു നിൻ- മുൻ തലമുറക്കാർ തൻ ദുഷ്ചെയ്തികൾ ! ഒരുവേള നോക്കൂ നീ ചെറുമരമിതിലില്ല ഒരു ചെറുതളിർ  പോലും ശിഖരങ്ങളിൽ പൂവില്ല, കായില്ല, പൂക്കാൻ  കൊതിയില്ല കാറ്റിലൊന്നുലയുവാൻ ആശയില്ല ! നീയും നിൻ  കൂട്ടരും  മാളിക പണിയുവാൻ അടിയോടെ പിഴുതു മരങ്ങളെല്ലാം ഒരുവേള  തായ്ത്തടി മൂത്തുവെന്നാൽ നീ, ഈ ചെറുമരവും മുറിച്ചെടുക്കും അത് പേടിച്ചാകാം പാവമീ ചെറുമരം സ്വന്തം വളർച്ച, തളർച്ചയാക്കി ! പക്ഷികൾ  ഞങ്ങൾക്കു  ചെറുകൂടൊരുക്കുവാൻ ഒരു ചെറുമരവും നീ ബാക്കി വയ്ക്കാ- കണിശം, മനുജാ നിൻ അത്യാർത്തി ജീവന്റെ- യന്ത്യം കുറിച്ചേക്കുമീ ഭൂമിയിൽ ! ഹൃത്തിൽ നിന്നുയരുന്ന കണ്ണുനീർ കൊണ്ടു ഞാൻ മർത്ത്യാ, ശപിക്കുന്നു നിന്നെയിതാ - "നീയും നിൻ വർഗ്ഗവും അടിയോടെ മുടിയുമീ- ധർത്തിയിൽ ഒന്നുമേ ബാക്കി കാണാ....'' ദുരമൂത്തു നീയും നിൻ വം...

WhatsApp ൽ ഉണരുന്ന കേരളം .....WhatsApp ൽ ഉറങ്ങുന്ന കേരളം....!!! [ആനുകാലികം]

Image
  WhatsApp - അതാണിന്ന് കേരളീയർക്കെല്ലാം ......IT പ്രൊഫഷണൽ എന്നോ, സർക്കാർ/ സ്വകാര്യ ഉദ്ധ്യോഗസ്ഥർ എന്നോ, അദ്ധ്യാപകർ എന്നോ വിദ്യാർഥികൾ എന്നോ, കൂലിപ്പണിക്കാർ എന്നോ, തൊഴിൽരഹിതൻ എന്നോ ഒന്നും ഭേദമില്ലാതെ എല്ലാ കേരളീയരേയും ഒരുമിപ്പിക്കുന്നത് എന്താണെന്ന ചോദ്യ ത്തിനുള്ള ഒറ്റ ഉത്തരമാകുന്നു - WhatsApp ...!! കുറച്ചു നാൾ മുൻപ് വരെ രാവിലെ ഉണർന്നാൽ നമ്മൾ ആദ്യം പ്രാഥമികകാര്യങ്ങൾ നിർവഹിക്കും, പിന്നെ ഒരു ചായ, പിന്നെ വർത്തമാനപത്രം ....ഇങ്ങനെ ഒക്കെ ആയിരുന്നു... എന്നാൽ ഇന്ന് അതല്ല ..... രാവിലെ കിടക്കയിൽ കിടന്നു തന്നെ കയ്യെത്തിച്ച് മൊബൈൽ എടുക്കും, പിന്നെ WhatsApp മെസേജ്സ് മൊത്തം ചെക്ക്‌ ചെയ്യും...പിന്നെ എല്ലാ ഗ്രൂപ്പിലും 'ഗുഡ് മോർണിംഗ്' മെസേജ് അയക്കും (മിക്കവാറും എണ്ണിയാൽ തീരാത്ത അത്രയും ഗ്രൂപ്പ്‌ കളിൽ). ഇനി അടുത്ത പണി എന്താണെന്നു അറിയാമോ? എല്ലാ ഗ്രൂപ്പ്‌കളിലും കയറി നോക്കുക. എന്താണെന്നോ? താൻ ഇട്ട 'ഗുഡ് മോർണിംഗ്' പിക്ചർ നേക്കാൾ നല്ല പിക്ചർ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് ...!! ഇല്ലെങ്കിൽ ...ഹോ... സമാധാനമായി .... അഥവാ ഉണ്ടെങ്കിൽ പിന്നെ ഉള്ള സൈറ്റ് ൽ  ...

ബീഫ് വിവാദം : എന്തിന് ? ആർക്കുവേണ്ടി ? .......[ആനുകാലികം]

ഉത്തരേന്ത്യയിൽ എവിടെയോ ഒരാളെ ''ബീഫ്'' കഴിച്ചതിന്റെ പേരിൽ  ആക്രമിച്ചു കൊലപ്പെടുത്തി. എന്നിട്ട് അതിന്റെ പേരും പറഞ്ഞു സമരവും അക്രമവും, ചേരിതിരിഞ്ഞും മതം പറഞ്ഞുമുള്ള ആക്രമണങ്ങളും .......ചാനലുകൾ തോറും അനാവശ്യ ചർച്ചകളും ...... ഹോ ...എവിടെക്കാണ്‌ നാം പോകുന്നത്? നമ്മൾ ജീവിക്കുന്നത് ഇരുപത്തിഒന്നാം നൂറ്റാണ്ടിലോ അതോ പ്രാകൃതശിലായുഗത്തിലോ ? ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ  നല്ലൊരു ഫുട്ബോൾ കളി കണ്ട സന്തോഷത്തിൽ വെറുതെ ചാനൽ മാറ്റിയതാണ്. അതാ ഒരു ചാനലിൽ ചൂടേറിയ ചർച്ച. വിഷയമോ ? മുകളിൽ പറഞ്ഞത് തന്നെ. ആ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിദ്യാർഥി സംഘടന കേരള വർമ്മ കോളേജിൽ ''ബീഫ് ഫെസ്റ്റ്'' നടത്തിയത്രേ. അതോടനുബന്ധിച്ച് വിദ്യാർഥി സംഘടനം, പിന്നെ സസ്പെൻഷൻ... സംഭവത്തിന് മതത്തിന്റെയും മതേതരത്വത്തിന്റെയും നിറം കൊടുക്കൽ.....പിന്നെ അതിനെ കുറിച്ചുള്ള ഒരു ആധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. അതിനു അവർക്കെതിരെ നടപടി. പിന്നെ അതിനു പിന്തുണ പ്രഖ്യാപിച്ചും എതിർത്തും  ചൂടൻ ചർച്ചകൾ ....... ഇടക്ക് ഒരാൾ വെല്ലുവിളിക്കുന്നു ഞങ്ങൾ നാളെ നൂറുകേന്ദ്രങ്ങളിൽ "ബീഫ് ഫെസ്റ്റ്" നടത്തും...അപ്പോൾ മറ്റൊരാൾ.....

ഹർത്താൽ/പണിമുടക്ക് - കാലഹരണപ്പെട്ട സമര രീതികൾ ? .....[ലേഖനം]

യഥാർത്ഥത്തിൽ ഹർത്താലുകൾ പോലുള്ള സമരരീതികൾ നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യമുണ്ടോ ? തുടരെ തുടരെ ഹർത്താലുകളും പണിമുടക്കുകളും ആഹ്വാനം ചെയ്യുന്ന നമ്മുടെ വിവിധ രാഷ്ട്രീയകക്ഷികളും, ട്രേഡ് യുണിയനുകളും മറ്റിതര സംഘടനകളും ഒന്നിരുത്തി ചിന്തിച്ചിരുന്നുവെങ്കിൽ ? സാധാരണ, ഇവിടെ ഇത്തരം സമരരീതികൾ ഉപയോഗിക്കുന്നത് കേന്ദ്ര, സംസ്ഥാന  സർക്കാരുകളുടെ ഏതെങ്കിലും നയങ്ങളോടുള്ള എതിർപ്പ്  എന്ന രീതിയിൽ ആണല്ലോ? എന്നാൽ ഹർത്താൽ നടത്തിയത് കൊണ്ട് ഏതെങ്കിലും സർക്കാർ (അത് ഇടതു പക്ഷമോ, വലതു പക്ഷമോ, ബിജെപിയോ ആകട്ടെ) തങ്ങളുടെ ഏതെങ്കിലും നയപരിപാടികളിൽ കാതലായ മാറ്റം വരുത്തിയതായി നിങ്ങളുടെ ഓർമമയിൽ ഉണ്ടോ? ഇല്ല എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇത്തരം സമരരീതികൾ ? അന്നന്നത്തെ അന്നത്തിനു ജോലിയെടുക്കുന്ന ഇവിടുത്തെ സാധാരണക്കാരനെ ആകെ കഷ്ടപ്പെടുത്താം, എന്നല്ലാതെ എന്ത് ഫലമാണ് ഇതിനുള്ളത്? അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം, എങ്കിൽ പിന്നെ ഇവിടെ പ്രതിഷേധം ഒന്നും വേണ്ട എന്നാണോ? വിവിധ സർക്കാരുകൾ കൊണ്ട് വരുന്ന ജനദ്രോഹനടപടികളെ എതിർക്കേണ്ടേ? എന്നൊക്കെ. തീർച്ചയായും വേണം. അതില്ലെങ്കിൽ പിന്നെ എന്ത് ജനാധ...

മുഴമൂച്ചി (അമ്മ മരം) --[മലയാളം കവിത]

Image
ചുടുചോര ചാലുതീർത്തൊഴുകുന്ന നേരത്തുമാ- അമ്മ എന്തിനോ പുഞ്ചിരിച്ചു തൻ പ്രിയ മക്കളെ നെഞ്ചോടുചേർത്തു കൊണ്ടാ - അമ്മ അപ്പൊഴും പുഞ്ചിരിച്ചു സംവൽസരങ്ങൾക്കു മുൻപിലൊരു വേനലിൽ മധ്യാഹ്ന സൂര്യൻ ജ്വലിച്ചു നിൽക്കെ ഇത്തിരി തണൽ തേടിയെത്തിയൊരു കാകന്നു തൻ ശിഖരമൊന്നവൾ നൽകിയന്ന് ഹരിതാഭമാം തന്റെ ലോലദലങ്ങളാൽ അഭയാർഥിയവനവൾ കുളിരു നൽകേ കർണ്ണപുടങ്ങളിൽ അലയടിച്ചെത്തി രണ്ടോമന- പൈതങ്ങൾ തൻ വിലാപം യൗവ്വനപ്പാതി നടന്നു കഴിഞ്ഞൊരാ ഹൃദയത്തിൽ മാതൃത്വപ്പാൽ ചുരന്നു താനഭയമേകിയ കാകന്റെ ചുണ്ടുകൾക്കിടയിൽ രണ്ടാൽ മരവിത്തുകളോ ? അവയിൽ നിന്നത്രേ ഉയർന്നൊരാ നിലവിളി തേന്മാവവളോ തിരിച്ചറിഞ്ഞു അവയിൽ നിന്നത്രേ ഉയർന്നൊരാ നിലവിളി തേന്മാവവളോ തിരിച്ചറിഞ്ഞു **** കതിരോന്റെ കിരണങ്ങൾ ചായവെ കാകനോ തൻ യാത്ര തുടരുവാനുദ്യമിക്കേ അവനറിയാതെയാ ആൽ മരവിത്തുകൾ തൻ മാറിലവളന്നു ചേർത്തണച്ചു നെഞ്ചിന്റെയുള്ളിലെ ചൂടു നൽകീ അവൾ ഉള്ളിന്റെയുള്ളിലെ കുളിരു നൽകീ തൻ ജീവരക്തം പകർന്നു നൽകീ, പിന്നെ പോറ്റീവളർത്തിയൊരമ്മയെപ്പോൽ കാലം പതുക്കെ കടന്നു പോകെ, പുതിയ - ഋതുഭേദഭാവങ്ങൾ മാറിയെത്തെ അമ്മ തൻ മനസിൽ കു...

വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം]

Image
വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം] മതസൗഹാർദ്ദത്തിനു പേരുകേട്ട ഈ നാടിന്റെ ഇന്നത്തെ പോക്ക് ആപല്ക്കരമല്ലേ ?  അതിവേഗം ബഹുദൂരം (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്ഷമിക്കുക) ഈ നാട് വർഗീയമാകുകയാണോ ? കേരളം മാത്രമല്ല ഭാരതമൊട്ടാകെയും ? നാമും നാം ഉൾപ്പെടുന്ന ഈ  സമൂഹവും  ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.  എന്തിനാണ് നമുക്കീ 'സാമുദായിക സംവരണം'? ആലോചിച്ചു നോക്കിയിട്ടുണ്ടോ? ജീവിക്കാൻ ഗതിയില്ലാത്തവനല്ലേ ഇവിടെ സംവരണം വേണ്ടത്? അല്ലാതെ ഏതെങ്കിലും മതവിഭാഗത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ മാത്രമാണോ? സാമ്പത്തികമായി  മുന്നോക്കക്കാരനോ, പിന്നോക്കക്കാരനോ, ഭൂരിപക്ഷസമുദായക്കാരനോ , ന്യൂനപക്ഷസമുദായക്കാരനൊ  ആകട്ടെ അവനല്ലേ ഇവിടെ സംവരണം വേണ്ടത് ? ലക്ഷങ്ങളുടെ അല്ലെങ്കിൽ കോടികളുടെ ആസ്തിയുള്ള ഒരുവന് ഇവിടെ വിദ്യാഭ്യാസത്തിനും  ജോലിക്കും സാമുദായികാടിസ്ഥാനത്തിൽ സംവരണമുള്ളപ്പോൾ,  ഭൂരിപക്ഷസമുദായക്കാരനാണ് എന്നുള്ള ഒറ്റ ക്കാരണത്താൽ മറ്റൊരുവന് അതും ഒരു പട്ടിണിപ്പാവത്തിനു ഇത്തരം  ആനുകൂല്യങ്ങൾ ന...

പ്രണയം ...[മലയാളം കവിത]

Image
പ്രണയം പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി- പ്രണയിക്കുമാത്മാവു ചൊല്ലി  പ്രണയത്തിനെക്കുറിച്ചെഴുതാതെ വയ്യിനി- പ്രണയിക്കുമാത്മാവു ചൊല്ലി  അറിയാതെ മനസിന്റെയുള്ളിൽ നിന്നുയരുന്ന സുഖമുള്ള കുളിരാണ് പ്രണയം  അകലേക്ക്‌ പോകുമ്പോൾ അരികിലേയ്ക്കണയുന്ന  സുഖമുള്ള നോവാണ് പ്രണയം  നനുനനെ പെയ്യുന്ന മഴയുടെ ചാറ്റലിൽ  അകതാരിലുണരുന്നു പ്രണയം  മഴയേറ്റു നിന്നൊരാ തുമ്പ തൻ തുഞ്ചത്തു- മൊട്ടിട്ടു നില്ക്കുന്നു പ്രണയം കരിമേഘമൊഴിയുന്ന മാനത്തുദിക്കുന്ന  മഴവില്ലിലുണരുന്നു പ്രണയം  കരിമേഘവർണ്ണനാം അമ്പാടിയുണ്ണിതൻ  മനതാരിലാകെയും പ്രണയം  കൗമാരമുള്ളിൽ നിറയ്ക്കുന്ന കുസൃതി തൻ  ഓമനപ്പേരാണ്‌ പ്രണയം  യൗവ്വനത്തള്ളലിൽ പിടിവിട്ടു പായുന്ന  യാഗാശ്വമാകുന്നു പ്രണയം  ഒരുവേളയുള്ളിൽ നിറഞ്ഞുവെന്നാൽ പിന്നെ  ഗതിവേഗമേറുന്നു പ്രണയം  കണ്ടുനിൽക്കുന്നവർക്കവിവേകമായ് മാറും അതിരുവിടുന്നോരാ പ്രണയം   അനുരാഗലോലയാം സന്ധ്യയെ പുല്കുന്ന  കുങ്കുമച്ഛവിയാണ് പ്രണയം  അതുകഴിഞ്ഞെത്തുന്ന നറുനിലാതിങ്കളാൽ കുടയുന്ന പനിനീര് പ്രണ...

ഈശ്വരവിശ്വാസം : ആവശ്യമോ, അനാവശ്യമോ ? [ചിന്താവിഷയം]

Image
ഒരുപാടു തവണ നമ്മുടെ സമൂഹത്തിൽ ചൂടേറിയ ചർച്ചാവിഷയമാകുകയും എന്നാൽ എങ്ങുമെത്താതെ എ പ്പോഴും വിവാദത്തിൽ മാത്രം കലാശിക്കുകയും ചെയ്യുന്ന വിഷയം. ഈശ്വരവിശ്വാസം മനുഷ്യന് ആവശ്യമോ, അത്യാവശ്യമോ? ഈശ്വര വിശ്വാസമില്ലെങ്കിൽ മനുഷ്യന് ഈ മണ്ണിൽ ജീവിച്ചു കൂടെ ? അങ്ങിനെ ജീവിക്കാമെങ്കിൽ പിന്നെ ഈശ്വര വിശ്വാസം  എന്തിനാണ് ? എന്തിനാണ് നമുക്ക് അമ്പലങ്ങളും പള്ളികളും? ഇനി ഈശ്വര വിശ്വാസം ആവശ്യമാണെങ്കിൽ തന്നെ ഏത് ഈശ്വരനിൽ വിശ്വസിക്കും? എല്ലാ മതങ്ങളിലും ഉണ്ടല്ലോ ഒരുപാട് ഈശ്വരന്മാർ ...... ഇങ്ങനെ വ്യക്തമായ ഉത്തരം നല്കാനാവാത്ത എത്ര എത്ര ചോദ്യങ്ങൾ? നമുക്കിതിന്റെ ഉത്തരങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ ഉദാഹരണം നോക്കാം. *  *  *  * നിങ്ങൾ തനിയെ ഒരു ദീർഘയാത്ര നടത്തുന്നു എന്ന് കരുതുക. തീർത്തും  വിജനമായ ഒരു പ്രദേശത്ത് കൂടിയാണ് നിങ്ങളുടെ യാത്ര. അങ്ങിനെ നിങ്ങൾ ഒരു പുഴയുടെ കരയിൽ എത്തുന്നു. നിങ്ങൾക്ക്  ഇനി യാത്ര തുടരണം എങ്കിൽ ആ പുഴ കടക്കണം. എന്നാൽ അതിനു ആകെ ഉള്ളത് ഒരു ഒറ്റത്തടി പാലം മാത്രമാണ്. അതും കൈവരികൾ ഒന്നും ഇല്ലാത്ത ഒരു തെങ്ങ് ...

ഇടതനോ ...വലതനോ .....അതോ..... നടുവനോ ? [ആനുകാലിക വിമർശനം ]

ആമുഖം: കുഞ്ഞുപാക്കരൻ : നാട്ടിലെ പാവം കൂലിപ്പണിക്കാരൻ. അന്നന്നത്തെ അന്നത്തിന് അധ്വാനിച്ചു സമ്പാദിക്കുന്നവൻ. പക്ഷെ, ആനുകാലിക സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടി തൂകി അവതരിപ്പിക്കാൻ മിടുക്കൻ. കുമാരച്ചൻ : തനി നാടിൻ പുറത്തുകാരൻ. ടിവി ചർച്ചകൾ സ്ഥിരമായി കാണുമെങ്കിലും പലതും മനസിലാകാറില്ല.  *** *** *** എടാ കുഞ്ഞുപാക്കരാ ഒന്ന് നിന്നേ ... ഓ കുമാരച്ചനോ ? എന്താ കാര്യം ? നല്ലൊരു ദിവസമായിട്ട് പുറകീന്ന് വിളിക്കല്ലേ .... അതല്ല പാക്കരാ ...ഇന്നലെ ടിവി ചർച്ച കണ്ടിട്ട് ഒന്നും മനസിലായില്ല. അപ്പോൾ മുതലുള്ള സംശയമാ ...നീ ഒന്ന് പറഞ്ഞു താ ..... ശരി ..ചോദിക്ക് അതെ നമ്മുടെ ഈ കേരളത്തിൽ ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഈ നാടെന്താ നന്നാകാത്തത് ? എന്റെ കുമാരച്ചാ നിങ്ങളിങ്ങനെ ആളെ എടങ്ങേറാക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലേ ... അതല്ല പാക്കരാ ..നീയൊന്ന് പറഞ്ഞു താ... വെറുതെ അല്ലല്ലോ ചോദിച്ചിട്ടല്ലേ ? ശരി പറയാം ...ശ്രദ്ധിച്ചു കേൾക്കണം. ...അടിസ്ഥാനവർഗത്തിന്റെ പ്രസ്ഥാനമെന്ന് അറിയപ്പെടുന്ന ഇടതും,അതിബൂർഷ്വാസികളെന്നു മറ്റുള്ളവർ വിളിക്കുന്ന വലതും, പിന്നെ വർഗീയമെന്ന് അധിക്ഷേപിക്കുന്ന ....." നിർത്ത് ...

സമയമില്ല പോലും ....[ലേഖനം]

Image
സമയമില്ല പോലും ....!! പതിവിൽ    കൂടുതൽ തിരക്കുള്ള ഒരു ദിവസം . ഒരുപാടു ജോലികൾ തീർക്കാനുള്ള ബദ്ധപ്പാടിനിടയിലായിലാണ് മൊബൈൽ ചിലച്ചത് . സുഹൃത്താണ് ‌.  "... എടാ എന്ത് പണിയാ നീ കാണിച്ചത് ? എന്താ നീ ഇന്നലെ പാർട്ടിക്ക് വരാത്തത് ?..." " സോറി ഡാ ... സമയം കിട്ടിയില്ല ... നിനക്കറിയാമല്ലോ എന്റെ "   ബാക്കി പറയുന്നതിന് മുൻപേ അവൻ കാൾ കട്ട് ചെയ്തു . വീണ്ടും ജോലിത്തിരക്കിലേക്ക് . ലഞ്ച് ബ്രേക്കിന്    വീണ്ടും അടുത്ത കാൾ . അടുത്ത ഒരു  ബന്ധുവാണ് . "... എടാ എന്ത് പണിയാ നീ കാണിച്ചത് ? എന്താ നീ ശനിയാഴ്ച്ച സീതേടെ    കല്യാണത്തിനു വരാത്തത് ?" " സോറി അങ്കിളേ   ... സമയം കിട്ടിയില്ല ... അങ്കിളിനു അറിയാമല്ലോ എന്റെ തിരക്ക്  "   ബാക്കി പറയുന്നതിന് മുൻപേ അങ്കിൾ   കാൾ കട്ട് ചെയ്തു . *  *  *  * ഈ സംഭാഷങ്ങണങ്ങൾ നമുക്ക് വളരെ പരിചിതമല്ലേ ? ഒരു ദിവസം തന്നെ നമ്മൾ ഈ ഉത്തരങ്ങൾ എത്ര തവണ ആവർത്തിക്കുന്നു ? ജീവിതത്തിൽ ഒരിക്കലെങ്കിലും " ഓ .. ...