Posts

Showing posts from 2020

നവവത്സര ആശംസകൾ...2021 ...!!

Image
  നവവത്സര ആശംസകൾ ... 20 21 ...!! കൊഴിഞ്ഞു വീഴാൻ 2020 ൽ ഇനി രണ്ടു ദലങ്ങൾ മാത്രം ....! വിടരാൻ കൊതിയ്ക്കുന്ന അനേകം ദ ല ങ്ങളുമായി 2021 തൊട്ടരികിലും...!! അതേ, പുത്തൻ പ്രതീക്ഷകളും പുതിയ ഉണർവ്വുമായി 2021 ഇതാ നമ്മുടെ പടിവാതിലിൽ. നിറയെ തിരിയിട്ടു കൊളുത്തിയ നിലവിളക്കുമായി നമുക്കവളെ വരവേൽക്കാം...! ആശകളും നിരാശകളും നിറഞ്ഞതായിരുന്നുവല്ലോ 2020. പതിവിലേറെ ആവേശത്തോടെ തുടങ്ങിയ വർഷം, കൊറോണ എന്ന ഒരൊറ്റ ഭീകരന് മുന്നിൽ  അടിയറവ് പറഞ്ഞ, ആ നിസ്സഹായ കാഴ്ച നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി എന്നത് സത്യം. എന്നാൽ, തോൽക്കാൻ നമ്മൾ തയ്യാറല്ലല്ലോ. ആ പദം നമ്മുടെ നിഘണ്ടുവിലും ഇല്ലല്ലോ. അതുകൊണ്ടു തന്നെ, ആ ഭീകരനൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങിനെ അവനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി, ഈ പുതുവർഷത്തിൽ  നമ്മൾ അവന്റെ അടിവേരറുക്കുക തന്നെ ചെയ്യും.  എല്ലാവർക്കും... നന്മയുടെ, സമാധാനത്തിന്റെ, പരസ്പര സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ഒക്കെ നവവത്സരം ആശംസിയ്ക്കുന്നു. ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ... സ്വന്തം  - ബിനു മോനിപ്പള്ളി ************************ Blog:  https://binumonippa...

ക്രിസ്തുമസ് കഴിയുമ്പോൾ .....

Image
  ക്രിസ്തുമസ് കഴിയുമ്പോൾ ..... കൊറോണയുടെ ദുഃഖം ഘനീഭവിച്ച നമ്മുടെ ഒക്കെ മനസിലേയ്ക്ക് സന്തോഷത്തിന്റെ ഒത്തിരി മധുരവുമായി ക്രിസ്തുമസ് എത്തി ..... സന്തോഷിച്ചു തുടങ്ങിയ ആ മനസുകളിലേയ്ക്ക്, ദുഃഖത്തിന്റെ കയ്പ്പുമായി വീണ്ടും മറ്റൊരു വാർത്തയെത്തി. "അയ്യപ്പനും കോശിയും" എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന ആ അനുഗ്രഹീത നടന്റെ അപകട മരണവാർത്ത... അൽപ സമയത്തിനുള്ളിൽ, 'സാംസ്കാരികമായി മുന്നിൽ' എന്ന്  അഹങ്കരിയ്ക്കാറുള്ള കേരളമനസാക്ഷിയെ നടുക്കി, മറ്റൊരു 'ദുരഭിമാന' കൊലപാതകം ..... അതെ ..... കണ്ടാൽ കൊതിപ്പിയ്ക്കുന്ന മുന്തിരിച്ചാറാണ് നമ്മുടെയൊക്കെ ജീവിതം. സുഖങ്ങളുടെ മധുരവും, ദുഃഖങ്ങളുടെ കയ്പ്പും ചേർന്ന, ചവർപ്പേറിയ ആ പാനീയം നമ്മൾ കുടിച്ചിറക്കിയേ പറ്റൂ .....  അവിടെ നമ്മൾ 'തിരഞ്ഞെടുക്കാൻ' അനുവാദമില്ലാത്തവരാകുന്നു.... !! തീർത്തും നിസ്സഹായർ ...!! ഓർക്കുക.... ജീവിതം, ജീവിച്ചു തന്നെ തീർക്കുക...!! സ്നേഹത്തോടെ സ്വന്തം ....  ബിനു മോനിപ്പള്ളി www.binumonippally.blogspot.com

നാഥാ ..... [ഭക്തിഗാനം]

Image
  നാഥാ ..... [ഭക്തിഗാനം] കുരിശു മരണത്തിൻ ഓർമ്മകളിന്നും  നെഞ്ചിൽ തീയായ് എരിയുന്നു നാഥാ .... നീയന്നു ചിന്തിയ ചുടുരക്ത ബിന്ദുക്കൾ  ഹൃദയത്തിലിന്നും പൊടിയുന്നു നാഥാ ....  നാഥാ ............ നാഥാ                                                                      [കുരിശു മരണത്തിൻ ............ ] പാപികൾ ഏറിയ ജനതതിയ്ക്കന്നു നീ  സ്നേഹപുണ്യം പകർന്നേകിയില്ലേ? അവരുടെ പാപങ്ങൾ കഴുകിക്കളയുവാൻ  നിൻ ജീവബലി തന്നെ നൽകിയില്ലേ .....  നാഥാ ............ നാഥാ                                                          ...

കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം

Image
കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം   തിരഞ്ഞെടുപ്പിന്റെ ഫലം വന്നു.  വിജയികൾ സന്തോഷിയ്ക്കുന്നു. പരാജയപ്പെട്ടവർ സങ്കടപ്പെടുന്നു. ചിലരെങ്കിലും ആ പരാജയം അംഗീകരിയ്ക്കാനാവാതെ, ചില 'വ്യർത്ഥ ന്യായീകരണങ്ങൾ' നിരത്തുന്നു.  ഇതൊക്കെ സ്വാഭാവികം. അതൊക്കെ അതിന്റെ വഴിയ്ക്കു നടക്കുകയും ചെയ്യട്ടെ. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.... !! പരാജിതർ, നിരാശരാകാതെ അടുത്ത പോരാട്ടത്തിനു തയ്യാറെടുക്കുക ...!! രാഷ്ട്രീയം നമ്മുടെ വിഷയം അല്ലാത്തതിനാലും, അത് നമ്മുടെ ഈ വേദിയിൽ ചർച്ച ചെയ്യാറില്ലാത്തതിനാലും നമുക്കത് വിടാം. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ, നമ്മൾ കാണേണ്ട പിന്നെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ട ചില കാര്യങ്ങളെങ്കിലും ഉണ്ട്. അവയിൽ പെട്ടെന്ന് ശ്രദ്ധയിലേയ്ക്ക് വന്ന ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശം. 1. ഇന്ന് പുറത്തു വന്ന ചില കണക്കുകൾ വിശ്വസിയ്ക്കാമെങ്കിൽ, മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമ-തലത്തിൽ LDF ന്റെ നഷ്ടം ഏതാണ്ട് 350 സീറ്റുകൾ. UDF ന്റെ നഷ്ടം ഏതാണ്ട് 450 സീറ്റുകൾ. ആ 800 സീറ്റുകൾ എങ്ങിനെ നഷ്ടമായി? ഇനി NDA യ്ക്കു ചുരുക്കം സീറ്റു...

അലുവ

Image
  അലുവ   "എന്തേ കുമാരച്ചാ താടിയ്ക്കു  കയ്യും കൊടുത്ത് ... ?   ഒരു മാതിരി ആയിട്ട് ....." "ഓഹ് ... എന്നാ പറയാനാ എന്റെ പാക്കരാ ...  മുട്ടനൊരു പണി കിട്ടിയെടാ ...." "എന്നാ പറ്റി ..? കുമാരച്ചാ ...  നീ കാര്യം പറയന്നെ ...." "പാക്കരാ, നീയും കാണുന്നതല്ലേ, ഇപ്പോൾ ദേ, റ്റീവീലും പത്രത്തിലും ...പിന്നെ ആ എഫ്ബി ഒണ്ടല്ലോ ..അതിലും ഒക്കെ....  ഈ വാർത്തകൾ അല്ലേ ഫുൾ ...? "നിങ്ങള് ... ചുമ്മാ ഒരു മാതിരി ആളെ വടിയാക്കാതെ കാര്യം പറയന്നേ ...." "ടാ ... പാക്കരാ ... നമ്മടെ ആ ജോയിച്ചന്റെ എളേ ചെറുക്കൻ കോഴിക്കോട്ടല്ലേ ... ?അവൻ മാസത്തില് ലീവിന് വരുമ്പോൾ എല്ലാ തവണയും എനിയ്ക്ക് ഓരോ കിലോ *അലുവാ കൊണ്ടെത്തരും ... കഴിഞ്ഞ തവണ പുതിയ ഐറ്റം ആണെന്നും പറഞ്ഞ് ഒരു 'സ്‌പൈസ് അലുവ'യും കൊണ്ടെത്തന്നു ..." "അതിനെന്താ പ്രശ്നം? നീ  കാശ് കൊടുത്തില്ലേ ...?" " അതൊക്കെ കൊടുത്തു ... അതല്ലടാ പ്രശ്നം ... ഇപ്പൊ ദേ വാർത്തേൽ ... പറയുന്നു, അവന്മാരെല്ലാം ഇപ്പോൾ  അലുവേടേം, സ്‌പൈസ് അലുവേടേം പൊറകേ ആണെന്ന്..... അതിൽ പെട്ട  എല...

ഇത് പരാജിതർക്കു വേണ്ടി ...? [ലേഖനം]

Image
ഇത് പരാജിതർക്കു വേണ്ടി ...? [ലേഖനം] നമ്മളിൽ ചിലർക്ക് പലപ്പോഴും, പലർക്ക് ചിലപ്പോഴും, ബാക്കിയുള്ളവർക്ക് വല്ലപ്പോഴും, ഒക്കെയെങ്കിലും ഉണ്ടാകുന്ന, ഒരു 'ചിന്ത'യെ കുറിച്ചാണ്, ഇന്നിവിടെ നമ്മൾ പറയാൻ പോകുന്നത്. അതെന്താണ് അത്ര വലിയ ആ ചിന്ത, എന്നാണോ ഇപ്പോൾ നിങ്ങളുടെ ചിന്ത?  വേണ്ട സമയം കളയേണ്ട, ഞാൻ തന്നെ പറയാം. "ജീവിതത്തിൽ തനിയ്ക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. താൻ ഒരു തികഞ്ഞ പരാജയമല്ലേ?" എന്ന ആ 'മുട്ടക്കാട്ടൻ' ചിന്തയെ കുറിച്ചാണ് നമ്മൾ പറയുന്നത്.  ഈ ഒരു ചിന്ത മനസ്സിൽ വരാത്തവരായി ആരും തന്നെ കാണില്ല. അല്ലേ? എന്നാൽ, ഇത് കൂടെക്കൂടെ നിങ്ങളുടെ മനസ്സിലേയ്ക്ക് വരുന്നുവെങ്കിൽ, അത് നിങ്ങളെ തീർത്തും അസ്വസ്ഥരാക്കുന്നു എങ്കിൽ സൂക്ഷിയ്ക്കുക; ആ ചിന്തയെ വേരോടെ പിഴുതെറിയേണ്ട സമയം ആയിരിയ്ക്കുന്നു, എന്ന് മനസ്സിലാക്കുക. പക്ഷെ, എങ്ങിനെ? ഒരല്പം തമാശ മട്ടിൽ ആണ് ഈ ലേഖനം നമ്മൾ തുടങ്ങിയതെങ്കിലും, ഒട്ടും തമാശയല്ല ഈ വിഷയം. മറിച്ച് അതീവ ഗൗരവതരമാണുതാനും. പലരുടെയും ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ തക്ക മാരക ശേഷിയുള്ളതത്രെ ഈ ചിന്ത.  ഇതിന് ഒരൊറ്റ മരുന്നേ ഉള്ളൂ. മനസ്സിൽ 'പോസ...

ഇന്ന് വൃശ്ചികം ഒന്ന്...!

Image
സ്വാമിയേ ശരണം അയ്യപ്പാ ...!! ഇന്ന് വൃശ്ചികം ഒന്ന്...! ഭക്തലക്ഷങ്ങൾ വ്രതാനുഷ്ടാനങ്ങളുടെ തുടക്കം കുറിയ്ക്കുന്ന പുണ്യ ദിവസം...! സ്വജന്മത്തിന്റെ പാപ-പുണ്യക്കെട്ടുമായി മലകയറി, ഭക്തർ സ്വാമിദർശനം നടത്തുന്ന മണ്ഡലകാലത്തിന്റെ തുടക്കം..!! മനുഷ്യനും ദൈവവും ഒന്നായി തീരുന്ന, അതല്ലയെങ്കിൽ, മനുഷ്യനെ ദൈവ സമാനനായി കാണുന്ന മറ്റൊരു ദേവാലയവും, ഈ ഭൂമുഖത്ത് വേറെ ഉണ്ടാകില്ല, തന്നെ. പുണ്യത്തിന്റെ നിറകുടമായി ഈ ലോകത്തിൽ പിറന്ന്,  പിന്നെ ലൗകികജീവിതത്തിൽ നിന്നും ഒരുപാട് പാപങ്ങൾ, അറിഞ്ഞോ അറിയാതെയോ ആർജ്ജിച്ച്, സുഖലോലുപനായി മാറിയ ഒരു സാധാരണ മനുഷ്യനെ, 41 ദിവസത്തെ കഠിനവ്രതാനുഷ്ടാനങ്ങളാൽ ശുദ്ധനാക്കി, ദൈവ സമാനനാക്കുന്ന പുണ്യസന്നിധിയത്രെ ശബരിമല.  അങ്ങിനെ ശുദ്ധനായ, ആ ഭക്തനോടുള്ള ദൈവ വചനമാണ്, അല്ലെങ്കിൽ ആദരവാണ്, 'അത് നീ ആകുന്നു' എന്നർത്ഥം വരുന്ന ആ ഒരൊറ്റ മന്ത്രം "തത്വമസി"...!! സ്വാമിയേ ശരണം അയ്യപ്പാ ...!! ശരീരം കൊണ്ടുള്ള, ഒരു ഭക്തന്റെ തീർത്ഥയാത്ര താൽക്കാലികമായി തടയാൻ ഒരു പക്ഷേ ഈ കൊറോണയ്ക്കോ, അല്ലെങ്കിൽ മറ്റു ചില ശക്തികൾക്കോ ഒക്കെ കഴിഞ്ഞേക്കാം... എന്നാൽ, മനസ്സുകൊണ്ടുള്ള ആ തീർത്ഥയാത്രയെ തടയാൻ...

ദീപാവലി ആശംസകൾ ...!!

Image
ദീപമൊന്നെരിയട്ടെ നെഞ്ചിൽ  കുഞ്ഞു ദീപങ്ങളെരിയട്ടെ കണ്ണിൽ.... ! തീപ്പന്തമാവട്ടെ  ചിന്ത അറിവിന്റെ ഉലയാക  ഉള്ളം .... ! ആവലി തീർക്കുന്ന ദീപ- പ്പേടിയിലിരുൾ പോയിടട്ടെ .....!! - എല്ലാ പ്രിയപ്പെട്ടവർക്കും, നന്മയുടെ നൂറായിരം ദീപങ്ങൾ തൊങ്ങൽ ചാർത്തിയ, ദീപാവലി ആശംസകൾ ...!! -ബിനു മോനിപ്പള്ളി

ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..? [ഓർമ്മക്കുറിപ്പ് ]

Image
ഓർമ്മയുടെ താളുകളിലേയ്ക്ക് നീയും ..? വിവാദങ്ങളുടെയും, വിഴുപ്പലക്കുകളുടെയും ഗന്ധം പേറുന്ന, ദിനപത്ര താളുകളിൽ,  മനസില്ലാമനസ്സോടെ പതിവുള്ള ആ പ്രഭാത ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ്, നിന്നെ ശ്രദ്ധയിൽ പെട്ടത്.  ശരിയ്ക്കും, വിശ്വസിയ്ക്കാനായില്ല.... ഒരിയ്ക്കലും പ്രതീക്ഷിയ്ക്കുന്നില്ലല്ലോ,  ഇങ്ങനെയൊന്ന് ..... അല്ല ... ഇത്തരം ആകസ്മികങ്ങളുടെ ആകെത്തുകയാണല്ലോ ഈ ജീവിതം തന്നെ ... അല്ലേ ? - പ്രഭാതഭേരിയുടെ ഒച്ച ഒരൽപ്പം കൂട്ടി, മടിയനായ എന്നെ നീ എന്നും വിളിച്ചുണർത്തിയിരുന്നത് ... - പുലർകാല മഞ്ഞിൽ, അല്പം അടഞ്ഞ ഒച്ചയിൽ, ലോകവിവരങ്ങൾ നീ എന്നിൽ പകർന്നു നൽകിയത് ..... - നിന്റെയാ മധുരസ്വരമൊന്നു കേൾക്കാൻ,  മധ്യാഹ്നങ്ങളിൽ ആരും കാണാതെ നിന്റെ തറവാടിന്റെ അതിരിൽ, പൊട്ടിച്ചെടുത്ത ഒരു മാങ്ങ തിന്നുന്നു എന്ന വ്യാജേന, ഒഴിവുദിവസങ്ങളിൽ ഞാൻ കാത്തിരുന്നിരുന്നത്..... - പുന്നമടയുടെ ഓളപ്പരപ്പിൽ, ചമ്പക്കുളവും, ആലപ്പാടനും, ആയാപറമ്പനും കുതികുതിയ്ക്കുമ്പോൾ, ആർക്കും പിടികൊടുക്കാതെ ചില ഇരുട്ടുകുത്തികൾ അതിനിടയ്ക്കു നുഴഞ്ഞു കയറുമ്പോൾ .... സർവ്വശ്രീ ലൂക്കിനെയും ജോസഫ് മാഷിനെയും ഒക്കെ, നീ എന...

പഴയൊരു പാട്ടിന്റെ ... [ലളിതഗാനം]

Image
പഴയൊരു പാട്ടിന്റെ ... [ലളിതഗാനം] പഴയൊരു പാട്ടിന്റെ വരി മൂളുവാൻ അതിലെ പ്രണയത്തിൻ മധുവോർക്കുവാൻ മനസ്സാൽ കൊതിയ്ക്കാത്ത മനുജരുണ്ടോ ? ആ മധുരം കൊതിയ്ക്കാത്ത മനസ്സുമുണ്ടോ?                         [പഴയൊരു പാട്ടിന്റെ....] കൊന്നകൾ പൂക്കുന്നൊരാ ഗ്രാമവഴികളിൽ തുളസിക്കതിരിന്റെ നിർമ്മല ഭാവത്തിൽ ആയിരം കമിതാക്കൾ നടന്നിരുന്നു, എന്നാൽ അകതാരിലായിരുന്നനുരാഗം.... അവർക്കകതാരിലായിരുന്നനുരാഗം                       [പഴയൊരു പാട്ടിന്റെ....] കണ്ണുകൾ കഥ പറഞ്ഞാ നല്ല നാൾകളിൽ കണ്ടുമുട്ടീയവർ കല്യാണ വീടുകളിൽ പറയാതെ പറഞ്ഞവർ കാര്യങ്ങൾ ആയിരം അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം                        [പഴയൊരു പാട്ടിന്റെ....] വേനൽ അവധികൾ കഴിഞ്ഞു കിട്ടാൻ വീണ്ടും തൻ പ്രിയരെ കണ്ടുമുട്ടാൻ അന്നത്തെ മിഥുനങ്ങൾ കൊതിച്ചിരുന്നു, എന്നും അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം               ...

ദേവീ... മൂകാംബികേ ... [ഭക്തി ഗാനം]

Image
ദേവീ...  മൂകാംബികേ ... [ഭക്തി ഗാനം] മൂകാംബികേ ദേവീ തഴുകീടണേ  മൂകമായ് തേങ്ങുമെൻ ഹൃത്തടത്തെ  മൂടിത്തുടങ്ങുമെൻ അന്തരംഗേ  മൂവർണ്ണ ശോഭയിൽ വിളയാടണേ  മുപ്പാരിടങ്ങളും തൊഴുതു നിൽക്കും  മുജ്ജന്മ പുണ്യമായ് നെഞ്ചിലേറ്റാൻ  മൂകാംബികേ നിൻ വരപ്രസാദം  മൂർദ്ധാവിൽ അടിയന്നു നൽകേണമേ  മൂവന്തി നേരത്തു നിന്റെ മുന്നിൽ  മൂകം തൊഴുതു ഞാൻ നിന്നീടവേ  മംഗള ആരതി എന്റെയുള്ളിൽ  മംഗളം തീർക്കുന്നതറിയുന്നു ഞാൻ  -ബിനു മോനിപ്പള്ളി  പിൻകുറിപ്പ്:   നാളെ (26-ഒക്ടോബർ-2020) വിജയദശമി/വിദ്യാരംഭം. ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരങ്ങളുടെ, അറിവിന്റെ, അനന്തവിഹായസ്സിലേയ്ക്ക് കുഞ്ഞുചിറകുകൾ വീശി പറന്നുയരുന്ന, ആ പുണ്യദിനം. അറിവിന്റെ ദേവിയ്ക്ക് മുന്നിൽ, അവർക്കുവേണ്ടി കൂടിയുള്ള പ്രാർത്ഥനയാകുന്നു ഈ ഭക്തിഗാനം.                                                                         ...

പച്ച മുതൽ രാശി വരെ ... ഒരു വട്ടുകളി [കളിയോർമ്മകൾ - 4]

Image
പ്രിയ വായനക്കാരെ, ലോകത്തെ ആകെയും ഉലച്ച ആ കൊറോണ ഭീതി മൂലം, നമ്മൾ താൽക്കാലികമായി നിർത്തി വച്ചിരുന്ന " കളിയോർമ്മകൾ"  എന്ന പരമ്പര ഇവിടെ പുനരാരംഭിയ്ക്കുന്നു.  ഈ കൊറോണ  കാലത്തിന്റെ എന്തെങ്കിലും ടെൻഷനുകൾ നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, അതിനെ ഈ പഴയ ഓർമ്മകളുടെ മാധുര്യത്തിൽ കുറെയൊക്കെ നമുക്കങ്ങ് അലിയിച്ചു കളയാം. എന്താ ? ====================== പച്ച മുതൽ രാശി വരെ ... ഒരു വട്ടുകളി [കളിയോർമ്മകൾ - 4] "എടാ ജോസേ നീ വെറുതെ തർക്കിക്കണ്ട ..നിന്നെ ഞാൻ ശരിക്കും കറ്റീതാ ...." "പോടാ ... തോമാ ..നീ എന്നെ കറ്റീട്ടില്ല...." "ജോസേ .... തമാശിയ്ക്കല്ലേ നീ ...." "എന്നാ പറ, എവിടെ വച്ചാ  നീ കറ്റീത് ?" "ദേ .. ആ അഞ്ചാം കുഴീടെ കരേല്  വച്ച്..... ഡാ ദിനേശാ നീ കണ്ടതല്ലേ?" "അതിപ്പം ..ഞാൻ ഓർക്കണില്ല ...." ആ തർക്കം പതുക്കെ ഒരു ഒച്ചപ്പാടിലേയ്ക്ക് പോകുമ്പോഴാണ്, മീൻ കഴുകിയ വെള്ളം കളയാൻ വേണ്ടി നമ്മുടെ അന്നാമ്മചേട്ടത്തി ചെമ്പരത്തി വേലിയ്ക്കരികിൽ എത്തിയത്. "എന്റെ പൊന്നു ജോസേ ..പോത്തു പോലെ വളർന്നിട്ടും നിനക്ക് നാണമില്ലേടാ ഈ കുഞ്ഞ...

മാ നിഷാദാ [കവിത]

Image
മാ നിഷാദാ [കവിത] പച്ചോലത്തുമ്പത്തെ ഊഞ്ഞാലിലിന്നെന്റെ പച്ചപ്പനംതത്ത എത്തിയില്ല പാട്ടൊന്നു പാടുവാൻ ഓമലാൾ വന്നില്ല കാത്തുകാത്തിന്നു ഞാൻ ഏകനായി കൈതാരം പാടത്തെ കൊയ്ത്തു കഴിയുമ്പോൾ കൈ പിടിച്ചീടുവാൻ കാത്തതല്ലേ അത്തിമരത്തിന്റെ ഇത്തിരി പൊത്തിലായ് കൂടൊന്നൊരുക്കി ഞാൻ കാത്തതല്ലേ സ്വന്തമാക്കീടണം കൊക്കുരുമ്മീടണം എന്റെ പെണ്ണെന്റെ കൂടെന്നും വേണം കാതോട്കാതോരം കഥകൾ പറഞ്ഞില്ലേ കനവുകൾ നെയ്തില്ലേ ഞങ്ങളെന്നും എന്നിട്ടുമിന്നെൻറെ പെണ്ണവളെങ്ങുപോയ് മിന്നുമായ് ഞാനിങ്ങു കാത്തിരിയ്ക്കേ വേടന്റെ അമ്പിനാൽ ജീവൻ വെടിഞ്ഞുവോ ഇനിയെങ്ങുപോയി ഞാൻ തേടിടേണ്ടൂ? 'അഭിമാനി'(?)യാകുമാ അച്ചന്റെ കത്തിയാ- നെഞ്ചകം കീറിപ്പിളർന്നതാമോ? താരാട്ടു പാടിയുറക്കിയാ കൈകൾക്കു- ചെന്നിണം ചിന്തുവാനായീടുമോ ? പാതിരാവായിട്ടും ആതിര വന്നില്ല പൂനിലാ വെട്ടം പരന്നതില്ല കൂരിരുൾ മൂടുന്നിന്നെന്റെ മനസ്സിലും ആകുല ചിന്തകൾ അങ്കുരിയ്ക്കേ ഇന്നു ഞാൻ കാത്തിടും ഓമലാളെത്തുവാൻ എത്തിയില്ലെങ്കിലോ, എത്തിടും ഞാൻ എന്നാളു പോയൊരാ ദിക്കിലേയ്ക്കെന്നിട്ട് മിന്നു ചാർത്തീടുമെൻ പെണ്ണവൾക്ക് !! -ബിനു മോനിപ്പള്ളി          ...

'റോൾഡ് ഗോൾഡ്' ചിന്തകൾ [ചെറു കവിത]

Image
'റോൾഡ് ഗോൾഡ്' ചിന്തകൾ   [ചെറു കവിത] പുറകിൽ വന്നൊരാൾ ചിരിച്ചതിൽ പെട്ടു 'കനവ്' കാണവേ കുടുക്കിലും പെട്ടു 'കനകം' മൂലമോ 'കടത്തു' മൂലമോ തലയുയർത്തിടാൻ കഴിഞ്ഞിടാതെയായ് ചിരിച്ചു നിന്നൊരാ മുഖങ്ങളൊക്കെയും തിരിഞ്ഞു നിന്നതാ അകന്നു പോകയായ് 'മാസ്ക്ക്' കാരണം ഞെരിഞ്ഞമരുമാ വെറുപ്പ് കാൺകയില്ലെന്നിരിയ്ക്കിലും മെടഞ്ഞെടുത്തൊരെൻ കഥകളൊക്കെയും വിഴുപ്പലക്കലിൽ മുഷിഞ്ഞു നാറവേ എവിടെയാണൊരു തുരുത്തണയുക പിടിച്ചു നിൽക്കുവാൻ, കരുത്തുനേടുവാൻ പഴയ പോലല്ലീ ജനങ്ങളൊക്കെയും 'പുതിയ മാധ്യമ' പുലികളാണവർ 'വളച്ചൊടിച്ചെന്നാ' പഴയ പല്ലവി തരിമ്പുമിപ്പോഴങ്ങേശിടാതെയായ്   രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റും കഥ പണ്ട് ചൊല്ലിയ പണ്ഡിതനാം  കവിവര ശ്രേഷ്ഠനെ കുമ്പിടുന്നിന്നു ഞാനും, ക്ഷമിയ്ക്കണേ ...!! -ബിനു മോനിപ്പള്ളി  ************* Blog:  https://binumonippally.blogspot.com mail:  binu.monippally@gmail.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്  

ഓണക്കാഴ്ചകൾ - 2020

Image
ഓണക്കാഴ്ചകൾ - 2020 ഓണത്തിനെത്തുമോ മാവേലിയേ?  'കെട്ടകാല'ത്തിന്റെ കാഴ്ച കാണാൻ? കെട്ടകാലം മാത്രമല്ല രാജൻ  'കെട്ടുകാലം' കൂടി ഓർമ്മ വേണം ! കാഴ്ചകൾ കാണുവാനേറെയുണ്ട്  കുറെയൊക്കെ ഞാനിന്നു ചൊല്ലിത്തരാം  കേട്ടിട്ടു നീ തന്നെ ചിന്തിച്ചു കൊൾ-  കേതൊക്കെ നല്ലത്, ചീത്തയെന്നും  ഭീതി വിതയ്ക്കുന്ന കോവിഡിനാൽ നാട് നടുങ്ങുന്ന കാഴ്ച്ച കാണാം  ദുരിതപർവ്വത്തിലും പുഞ്ചിരിയാൽ  ആശ്വാസമേകുന്ന നന്മ കാണാം നാട് നടുങ്ങി വിറച്ചീടിലും  വീടുകൾ പട്ടിണിയായീടിലും  'ക്യൂ' നിന്ന് സാധനം കൈക്കലാക്കി  പാമ്പു കളിയ്ക്കുന്ന കാഴ്ച കാണാം കനകം വിളയുന്ന പാടമില്ലാ...  കനകം കടത്തുന്ന കാഴ്ച കാണാം  'സ്വപ്ന ഗേഹ'ങ്ങളിൽ കൂത്താടുവോർ   നാടു മുടിയ്ക്കുന്ന കാഴ്ച കാണാം  മഴയൊന്നു പെയ്യുകിൽ ആകെ മുങ്ങും  നഗരങ്ങൾ കാണാതെ പോകരുത്  നരകവും നാണിച്ചു കണ്ണുപൊത്തും,   നാടിതിൻ 'ആസൂത്രണ'ങ്ങൾ കണ്ടാൽ ! ജോലിയ്ക്കു വേണ്ടിയിട്ടായിരങ്ങൾ  കാത്തിരിയ്ക്കുന്നൊരു കാഴ്ച കാണാം  'കൺസൾട്ടന...

ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ

Image
ശൂർപ്പണഖ - പ്രണയത്തിനു വില നല്കിയോൾ  [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-6 ] കഥാപാത്ര പരിചയം: ശൂർപ്പണഖ: രാവണന്റെ സഹോദരി. സീതയെ ആക്രമിച്ചവൾ. ലക്ഷ്മണനാൽ മൂക്കും മുലയും കാതും ഛേദിയ്ക്കപ്പെട്ടവൾ. അതിന്റെ പ്രതികാര ദാഹത്താൽ, സീതാസൗന്ദര്യത്തെക്കുറിച്ച് ഏറെ വർണ്ണിച്ച്, അങ്ങിനെ തന്റെ  സഹോദരനായ രാവണനിൽ സീതാമോഹമുദിപ്പിച്ചവൾ. അതുവഴി,  സീതാപഹരണത്തിനും, പിന്നെ രാമ-രാവണ യുദ്ധത്തിനും ഒക്കെ കാരണമായവൾ. ഇതൊക്കെയാണ്, രാമായണത്തെ അറിയുന്ന ഒരാളുടെ മനസിലുള്ള ശൂർപ്പണഖയുടെ ഒരു ഏകദേശ ചിത്രം. അല്ലേ? അതുകൊണ്ടു തന്നെ, വല്ലാത്ത മൂശേട്ടകളായ ചില സ്ത്രീകളെ വിശേഷിപ്പിയ്ക്കുവാൻ, ഈ ഒരു പേര് ഇന്നും ധാരാളമായി പലരും  ഉപയോഗിയ്ക്കാറുമുണ്ട്. "എന്റമ്മോ ..അവരോ? അവരൊരു ശൂർപ്പണഖ തന്നെയാ ..." എന്ന രീതിയിൽ. പിന്നെ, പുതുതായി കല്യാണം കഴിഞ്ഞ്, സന്തോഷത്തോടെ ഭർത്തൃവീട്ടിലേയ്ക്ക് യാത്രയാവുന്ന, നവവധുവിനെ ചില 'നല്ല' കൂട്ടുകാർ  ഇങ്ങിനെയൊക്കെ ഉപദേശിയ്ക്കാറുമുണ്ട്. കേട്ടിട്ടില്ലേ ? "എടീ ..നിന്റെ ആ അമ്മായിഅമ്മ ഉണ്ടല്ലോ? ആളൊരു ശൂർപ്പണഖ ആണെന്നാ കേട്ട...