Posts

Showing posts from 2016

നേരുന്നു നന്മകൾ .... [പുതുവത്സരാശംസകൾ]

Image
പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി മറ്റൊരു വർഷം കൂടി ഇതാ നമ്മുടെ പടിവാതിലിൽ എത്തി. പോയ, 2016 ലെ ലാഭ-നഷ്ട കണക്കുകൾക്കു സമയം കളയാതെ നമ്മളിൽ പലരും , ലാഭങ്ങൾ  മാത്രമുള്ള ഒരു 2017 നെ സ്വപ്നം കാണാനാകും ഇഷ്ടപ്പെടുന്നത്. അല്ലെ ? തീർച്ചയായും ആ സ്വപ്‌നങ്ങൾ സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പോയവർഷം എന്റെ ഈ ചെറിയ ബ്ലോഗിലൂടെ നടത്തിയ രചനകളെ വിലയിരുത്തുകയും, വിമർശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഐശ്വര്യസമ്പൂർണ്ണവും, പ്രതീക്ഷാനിർഭരവും ആയ ഒരു പുതുവർഷം ആശംസിക്കുന്നു. മണ്മറഞ്ഞ നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ള ഒരു കാര്യം മാത്രം ഇവിടെ സ്മരിക്കട്ടെ. "വ്യക്‌തിയെ സ്നേഹിക്കുക, വസ്തുവിനെ ഉപയോഗിക്കുക" അതായത്, നമ്മുടെ ചുറ്റുമുള്ള വ്യക്തികളെ നമ്മൾ സ്നേഹിക്കുകയും അറിയുകയും ചെയ്യുക; വസ്തുക്കളെ അഥവാ സാധനങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുക. എന്നർത്ഥം. എന്നാൽ ഇന്ന് നമ്മൾ കാണുന്നത് നേരെ വിപരീതമല്ലേ? നാം ഓരോരുത്തരും ചിന്തിക്കുന്നത് മറ്റു വ്യക്തികളെ (അത് കുടുംബത്തിലായാലും, സുഹൃത്‌വലയത്തിലായാ...

നഷ്ടബാല്യം [കവിത]

Image
മഷിത്തണ്ടിൽ മഷിനിറച്ചതു നോക്കി ചിരിച്ചൊരാ- ബാലകുതൂഹലം മറന്നു പോയി പുളിമാങ്ങ പറിച്ചതിൽ ഉപ്പുകൂട്ടി കഴിച്ചൊരാ- ബാലകൗതുകങ്ങളും മറഞ്ഞു പോയി അപ്പുമാഷിൻ കയ്യിൽ നിന്നും അടി വാങ്ങാതിരിക്കുവാൻ പാണലുകൾ* കൂട്ടിക്കെട്ടിയ നല്ലകാലങ്ങൾ ഉച്ചനേരം വിളമ്പുമാ ഉപ്പുമാവ് കഴിക്കുവാൻ വട്ടയില പറിച്ചൊരാ 'കഷ്ട'കാലങ്ങൾ മുൻപിലത്തെ ബെഞ്ചിലെയാ 'ബുദ്ധിജീവി' പയ്യനെ പിന്നിൽ നിന്നും തോണ്ടിയപ്പോൾ തിരിഞ്ഞു നോക്കെ, മാഷവനെ ബെഞ്ചിലേറ്റി നിർത്തിയെന്നെ നോക്കിടുമ്പോൾ 'പഞ്ചപാവം' പയ്യനായ് ഞാനിരുന്ന കാലം 'ദൈവരൂപം' കാണുവാനായി കട്ടുറുമ്പിൻ ഞെട്ടെടുത്ത് കൈമടക്കിൽ തിരുകി നിന്ന 'മണ്ട'ബാല്യങ്ങൾ പത്തുപൈസ കൂട്ടി വച്ചാ പാൽമണക്കും ഐസുവാങ്ങാൻ കാത്തുകാത്തു ഞാനിരുന്ന 'പഞ്ഞ'കാലങ്ങൾ സ്കൂളു വിട്ടങ്ങെത്തിയാലോ നേരമൊട്ടും കളയാതെ കൂട്ടരുമായൊത്തുമേളിച്ചാർത്ത കാലങ്ങൾ കന്മഷത്തിൻ കണിക പോലും ഉള്ളിലുറയാതന്നു ഞങ്ങൾ പുഞ്ചിരിച്ചാ നല്ലകാലം ഓർമ്മയായി പോൽ ! ഇനി വരുന്നൊരു തലമുറയ്ക്കും കൈവരാതാ നല്ലകാലം പോയ്മറഞ്ഞാ ബാല്യകാലം ഓർമ്മയായി പോൽ ! നീറിടുന്നീ ജീവിതത്തിൽ, വേറിടുന്നോര...

'പ്രേതഭൂമി'യിലേക്കൊരു 'കര-കടൽ' യാത്ര ...! [യാത്രാ വിവരണം]

Image
നവംബർ. അതു ഞങ്ങൾ 'ടെക്കീസിനു' (ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നവരുടെ ചെല്ലപ്പേര്) കുറച്ചു കൂടുതൽ സന്തോഷം ഉള്ള ഒരു മാസമാണ്. കാരണം, ആ മാസം അമേരിക്കയിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്' ആഘോഷിക്കുമ്പോൾ ഞങ്ങൾക്കിവിടെ ഒന്നുരണ്ടു ദിവസം ജോലിത്തിരക്ക് കുറയും. സ്വന്തം നാടിനെ ഒന്ന് ചുറ്റിക്കാണാൻ കിട്ടുന്ന അവസരം അഥവാ അപൂർവ സൗഭാഗ്യം...! കഴിഞ്ഞ തവണ (2015ൽ) യാത്ര, ഇല്ലിക്കൽ കല്ലിന്റെ വന്യസൗന്ദര്യം ആസ്വദിച്ചു വാഗമണ്ണിലേക്കായിരുന്നു എങ്കിൽ, ഇത്തവണ ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടു മഹാസമുദ്രങ്ങളുടെ സംഗമഭൂമിയെന്നറിയപ്പെടുന്ന ധനുഷ്‌കോടി ആയിരുന്നു; ഒപ്പം പുണ്യനഗരമായ രാമേശ്വരവും. കേരളം ISL  ലീഗ് മാച്ച് ജയിക്കുന്നതു കണ്ട സന്തോഷത്തിൽ, രാത്രി ഏതാണ്ട് 9 മണിയോടെ ഞങ്ങൾ നാല് സുഹൃത്തുക്കൾ കാറിൽ തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ചു. തമാശകൾ പറഞ്ഞും, പൊട്ടിച്ചിരിച്ചും ഡ്രൈവ് ചെയ്യുന്നതിനിടെ ദൂരം താണ്ടുന്നത് അറിഞ്ഞതേയില്ല. റോഡുകളും അത്ര നല്ലതായിരുന്നു. എന്തിനും "ഞങ്ങൾ മുന്നിലാണ്" എന്ന് മേനി പറയുന്ന നമ്മൾ മലയാളികകൾ ഒന്ന് കണ്ടുമനസിലാക്കണം തമിഴ്‌നാട്ടിലെ റോഡുകളുടെ സ്ഥിതി; ഒ...

ചിത്രവർണ്ണ പട്ടുടുത്തു ഭൂമി....... [ലളിത ഗാനം]

Image
ചിത്രവർണ്ണ പട്ടുടുത്തു ഭൂമി ശ്യാമവർണ്ണ ചേല ചുറ്റി വാനം ആലവട്ടം വീശിയെത്തി തെന്നൽ നാണമോടെ കണ്ണു ചിമ്മി ചന്ദ്രൻ [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി ] അഴകിന്റെ റാണിയിവൾ അവനമ്ര മുഖിയായി ആലില മഞ്ചലിതിൽ കാത്തിരിക്കെ അരയന്ന പൈങ്കിളി അഴകാർന്ന പെൺകൊടീ അകതാരിലാരമ്പനമ്പുകളെയ്യും [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി]  അഴകാർന്ന മണിമാരൻ കുസൃതിക്കൈവിരലാലെ ആദ്യാനുരാഗമൊന്നു മീട്ടിടുമ്പോൾ അരയന്ന പൈങ്കിളി അഴകാർന്ന പെൺകൊടീ ആദ്യരാവിതാകെയും സുരഭിലമാകും [ചിത്രവർണ്ണ പട്ടുടുത്തു ഭൂമി] ****** binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

സഹകരണ മേഖല: പ്രശ്നങ്ങളും പ്രതിവിധികളും [ലേഖനം]

Image
പ്രിയപ്പെട്ട വായനക്കാരെ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ഒരു വലിയ സംവാദമാണല്ലോ "സഹകരണ മേഖലയെ തകർക്കാൻ ശ്രമം ഉണ്ടോ? ഇല്ലയോ എന്നത്? ". അതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു പോകാതെ നമുക്ക് ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ? ഭാരതത്തിൽ നിലവിലുള്ള നിയമം അനുസരിച്ചു, ഏതൊരു ബാങ്കിങ് സ്ഥാപനവും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിന് വിധേയമായി വേണം പ്രവർത്തിക്കാൻ. എന്നാൽ അർബൻ ബാങ്കുകൾ ഒഴികെയുള്ള മിക്ക സഹകരണ ബാങ്കുകളും അങ്ങിനെയല്ലത്രേ ! കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ തന്നെ നട്ടെല്ലായ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ, ഏറ്റവും പ്രധാനപ്പെട്ട ഘടകമായ സഹകരണ ബാങ്കുകൾ, റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയപ്പെടാൻ എന്തിനാണ് മടിക്കുന്നത് ? തങ്ങളുടെ നിക്ഷേപകരെല്ലാം ഈ രാജ്യത്തിൻറെ നിയമങ്ങൾ അനുസരിക്കുന്ന നല്ല പൗരന്മാർ ആണെന്നും, അവരുടെ നിക്ഷേപങ്ങൾ പൂർണ്ണമായും നിയമാനുസൃതമാണെന്നും, അതാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട പ്രാഥമികചുമതല നമ്മുടെ സഹകരണ പ്രസ്‌ഥാനങ്ങൾക്കില്ലേ ? ഇനി, അഥവാ ഇല്ലെങ്കിൽ? അതിനു ഉത്തരവാദികൾ ഈ സ്ഥ...

എന്തേ? [കവിത]

Image
എന്തേ പൂക്കൾ ചിരിയ്ക്കാത്തൂ ? എന്തേ പൊൻവെയിൽ വിടരാത്തൂ ? എന്തേ കാർമുകിൽ മായാത്തൂ ? എന്തേ വാനവിൽ തെളിയാത്തൂ ? എന്തേ കുയിലുകൾ പാടാത്തൂ എന്തേ തുമ്പികൾ തുള്ളാത്തൂ എന്തേ മുല്ലകൾ പൂക്കാത്തൂ എന്തേ തൂമണം തൂകാത്തൂ എന്തേ സൂര്യൻ ജ്വലിക്കാത്തൂ എന്തേ പൊൻപ്രഭ ചൊരിയാത്തൂ എന്തേ മാരുതൻ എത്താത്തൂ എന്തേ ചാമരം വീശാത്തൂ എന്തേ പൂക്കൾ വിടരാത്തൂ എന്തേ പൂന്തേൻ നിറയാത്തൂ എന്തേ വണ്ടുകൾ അണയാത്തൂ എന്തേ മൂളിപ്പറക്കാത്തൂ എന്തേ പുലരികൾ കുളിരാത്തൂ എന്തേ മഞ്ഞുകൾ പെയ്യാത്തൂ എന്തേ പുൽക്കൊടി നനയാത്തൂ എന്തേ പുല്നാമ്പുണരാത്തൂ എന്തേ സന്ധ്യകൾ ചോക്കാത്തൂ എന്തേ അരുണിമ പടരാത്തൂ എന്തേ മാനം തുടുക്കാത്തൂ എന്തേ ചന്ദിരൻ എത്താത്തൂ എന്തേ എൻ സുന്ദരി മിണ്ടാത്തൂ എന്തേ എൻ ചാരെ നീ അണയാത്തൂ എന്തേ പൂമുഖം തെളിയാത്തൂ എന്റെ കണ്മണി ചൊല്ലൂ നീ !! ============== * എന്തേ ഇന്ന് പ്രകൃതിയും, തന്റെ കാമുകിക്കൊപ്പം തന്നോടു പിണങ്ങിയിരിക്കുകയാണോ? ഒരു കാമുകൻ ഇവിടെ ആശങ്കാകുലനാവുകയാണ്. പരീക്കുട്ടിയെ പോലെ .   ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്:...

നായ്ക്കാലം [കവിത]

Image
നായ്ക്കൾക്കു നിങ്ങളു പാലു നല്കീടണം കേന്ദ്രമൊന്നിങ്ങോട്ടു ചൊല്ലി നായ്ക്കൾക്കു ഞങ്ങളു 'ഷെൽട്ടർ' ഒരുക്കിടും സംസ്ഥാനമങ്ങോട്ടു ചൊല്ലി ! കേരളത്തിൽ മാത്രം നായയെന്തിങ്ങനെ ? കോടതി ചിന്തിച്ചു പോയി നായയെ പറ്റി പഠിക്കുവാനായൊരു കമ്മീഷനങ്ങോട്ടു വച്ചു  ! നായകൾ കൂടുവാൻ കാരണം 'സർക്കാരു' പ്രതിപക്ഷ മെമ്പറു ചൊല്ലി അതിനുത്തരവാദി ഞങ്ങളേയല്ലെന്നു മന്ത്രിസാർ സഭയിൽ മൊഴിഞ്ഞു ! കൊട്ടാരം പോലുള്ള വീടുകൾ കെട്ടി നാം 'ഫോറിൻ' നായ്ക്കളെ പോറ്റി നാട്ടിലെ നായ്ക്കളോ തെരുവിലെ ക്രൗര്യമായ് നാട്ടാർക്കു ദോഷമായ് തീർന്നു ! നേതാവ് തുമ്മിയാൽ ഹർത്താൽ നടത്തുന്ന കേരള നാടിതെന്നോർക്ക നായകടിച്ചിട്ടു നാട്ടുകാർ ചത്തിട്ടും ഹർത്താൽ നമുക്കിന്നു വേണ്ട ! തൊണ്ണൂറുകാരനെ നായ കടിച്ചപ്പോൾ കണ്ണീരൊഴുക്കിയില്ലാരും വോട്ടു ചെയ്തീടുവാൻ ബാക്കിയില്ലെങ്കിലാ വോട്ടറെയാർക്കിനി വേണം ? പട്ടിയെ കൊന്നെന്നാൽ 'കാപ്പ' ചുമത്തണം കേന്ദ്രത്തിലൊരു മന്ത്രിയോതി ആളിനെ കൊല്ലുകിൽ 'കോപ്പും' ചുമത്താത്ത നാടാണ് നമ്മുടേതോർക്ക ! വീട്ടിലെ കുട്ടിക്ക് ബിസ്കറ്റ് നൽകാത്ത 'കൊച്ചമ്മ' മാരുള്ള നാട്ടിൽ ...

യദുവംശ വഴിയെ [മലയാള കവിത]

Image
യുഗമതു മുൻപേ ദ്വാപരകാലം  നാടുഭരിച്ചൊരു യദുവംശം  ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ-  വാണരുളീടിയ യദുവംശം  മഥുരാപുരിയെ സ്വർഗ്ഗസമാനം പരിപാലിച്ചൊരു യദുവംശം  നാടിനു നന്മകൾ മാത്രം ചെയ്താ-  നാടു ഭരിച്ചൊരു യദുവംശം  പതിയെ സുര തൻ വഴിയേ നീങ്ങി  താനെ നശിച്ചൊരു യദുവംശം  സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ  അടിവേരിളകിയ യദുവംശം  മദ്യമതേകിയ മായികവലയം  ഭൂഷണമാക്കിയ ശാപകുലം  പാതിമറഞ്ഞൊരു ബോധമനസ്സുകൾ  താണ്ഡവമാടിയ ശാപകുലം 'ഏരക'വടി തൻ മാരകപ്രഹരം  പാടെ മുടിച്ചൊരു ശാപകുലം ഭഗവാൻ പോലും പാടെയുപേക്ഷി- ച്ചെങ്ങോ പോയൊരു ശാപകുലം                           * * * * മാബലി നാടും യദുകുല വഴിയേ  പോവുകയല്ലേ ചിന്തിക്കൂ  നാട്ടിൽ മുഴുവൻ ലഹരിയിൽ മുങ്ങിയ   പേക്കൂത്തല്ലേ കാണ്മതു നാം ! 'ഏരക'വടികൾ ദൂരെയെറിഞ്ഞവർ  കൊടുവാൾ കൈകളിലേന്തുന്നു ഗദകൾ മാറ്റി നാടൻ ബോംബിൻ   ഭാണ്...

യദുകുലം [കവിത]

Image
യുഗമതു മുൻപേ ദ്വാപരകാലം  നാടുഭരിച്ചൊരു യദുവംശം  ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ-  വാണരുളീടിയ യദുവംശം  മഥുരാപുരിയെ സ്വർഗ്ഗസമാനം പരിപാലിച്ചൊരു യദുവംശം  നാടിനു നന്മകൾ മാത്രം ചെയ്താ-  നാടു ഭരിച്ചൊരു യദുവംശം  പതിയെ സുര തൻ വഴിയേ നീങ്ങി  താനെ നശിച്ചൊരു യദുവംശം  സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ  അടിവേരിളകിയ യദുവംശം  മദ്യമതേകിയ മായികവലയം  ഭൂഷണമാക്കിയ ശാപകുലം  പാതിമറഞ്ഞൊരു ബോധമനസ്സുകൾ  താണ്ഡവമാടിയ ശാപകുലം 'ഏരക'വടി തൻ മാരകപ്രഹരം  പാടെ മുടിച്ചൊരു ശാപകുലം ഭഗവാൻ പോലും പാടെയുപേക്ഷി- ച്ചെങ്ങോ പോയൊരു ശാപകുലം                           * * * * മാബലി നാടും യദുകുല വഴിയേ  പോവുകയല്ലേ ചിന്തിക്കൂ  നാട്ടിൽ മുഴുവൻ മദ്യപരാടും  പേക്കൂത്തല്ലേ കാണ്മതു നാം ! 'ഏരക'വടികൾ ദൂരെയെറിഞ്ഞവർ  കൊടുവാൾ കൈകളിലേന്തുന്നു ഗദകൾ മാറ്റി നാടൻ ബോംബിൻ   ഭാണ്ഡം തോളിൽ ത...

കണ്ണാ കണിക്കൊന്ന പൂത്തു പോലും .......[കവിത]

Image
കണ്ണാ നിൻ കമനീയ വിഗ്രഹം ഞാനെന്റെ കരളിന്റെയുള്ളിൽ കാത്തു പോലും സംവത്സരങ്ങളായ് സന്ധ്യയ്ക്കു ഞാനതിൽ സന്ധ്യാവിളക്കു കൊളുത്തി പോലും കണ്ണാ നിൻ പൊന്നോടക്കുഴലിന്റെ നാദത്തിൽ ഞാനെത്രയെന്നെ മറന്നു പോയി  ദിവസങ്ങൾ കൊഴിയുന്നതറിയാതെ ഞാനെന്നു മാ- നാദവീചി തൻ രാഗമായി കണ്ണാ നിൻ മുരളിക കേട്ടോടിയെത്തുന്നോ- രമ്പാടി പൈക്കൾ തൻ കോലാഹലം അറിയാതെ എൻ ജീവതാളമായ് മാറി പോൽ  ഞാനോ നിൻ പ്രിയസഖി രാധയായി കണ്ണാ എൻ കരളിന്റെയോരത്തു നില്ക്കുമാ- കൊന്നമരം പൂവണിഞ്ഞു പോലും പീതവർണ്ണാങ്കിത പൂക്കളിന്നർച്ചനാ- രൂപത്തിൽ നിൻ മേനി മൂടിപോലും കണ്ണാ നീ കണ്ണു തുറക്കില്ലയെന്നോ എൻ  അർച്ചന കൈക്കൊള്ളുകില്ലയെന്നോ കണ്ണാ നീ കള്ളത്തരങ്ങൾ വെടിഞ്ഞെന്റെ കൈപിടിച്ചീടുകയില്ലയെന്നോ? കണ്ണാ നീ ഗോപിക പെണ്ണിവൾ തൻ അനുരാഗമാം കാളിന്ദി കാണ്മതില്ലേ ? കരളിന്റെയുള്ളിൽ നിന്നുയരുമീ ഗദ്ഗദം കനിവിന്റെ ദേവാ നീ കേൾപ്പതില്ലേ ? കണ്ണാ നിൻ പോന്നോടക്കുഴലായി മാറുവാൻ  ആവില്ലയെങ്കിലോ എന്റെ ജന്മം  നിൻ മുൻപിലൊരു നറുകർപ്പൂരദീപമായ്  ഞാനെന്നെയിങ്ങനെ...

ആശ്രമക്കിളിയൊന്നെൻ .......[ലളിത ഗാനം]

Image
ആശ്രമക്കിളിയൊന്നെൻ ജാലക വാതിലിൽ വെറുതെ.... കിന്നാരമോതി അവളുടെ കൊഞ്ചലിൽ മതിമറന്നിന്നു ഞാൻ അനുരാഗ ഗീതം മൂളി ഏതോ തരളിത ഗാനം മൂളി [ആശ്രമക്കിളിയൊന്നെൻ.......] ആ പൂഞ്ചിറകിൽ ഒരു മാത്ര ഒരു മാത്ര വെറുതെ.... ഞാനും തലോടി ആരോമലാളവൾ അതിഗൂഢമെന്നിൽ ഏതോ കുളിരു നിറച്ചു ഞാൻ പോലുമറിയാതെ മെല്ലെ...... [ആശ്രമക്കിളിയൊന്നെൻ.......] നീലോല്പല മിഴി നീലാഞ്ജനക്കിളി വെറുതെ.... നീയും കുറുകി ആരോമലിന്നവൾ അറിയാതെയെന്നിൽ ഏതോ കനവു നിറച്ചു ഞാൻ പോലുമറിയാതെ മെല്ലെ...... [ആശ്രമക്കിളിയൊന്നെൻ.......] ****** binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

രക്ഷകാ നിന്നെയോർത്ത് ....[ഭക്തിഗാനം]

Image
രക്ഷകാ നിന്നെയോർത്ത് .... എൻ ജീവദായകാ ....... എൻ സ്നേഹഗായകാ ........ എൻ യേശുനാഥാ ....... നീയെവിടെ ?    (2) [എൻ ജീവദായകാ .......] അവനിയിൽ ദുഖത്തിൻ മുൾമുടിയേന്തിയീ മർത്ത്യൻ കാൽവരിയേറുമ്പോൾ ഒരു കൈ പിടിക്കാൻ, മിഴിനീരൊപ്പാൻ എൻ ലോക രക്ഷകാ നീയെവിടെ? എൻ ലോക രക്ഷകാ നീയെവിടെ? [എൻ ജീവദായകാ .......] ജീവിതയാത്ര തൻ പാപങ്ങളേറ്റിയീ മർത്ത്യൻ ഭൂവിതിൽ തളരുമ്പോൾ ഒരു കൈ പിടിക്കാൻ, ആലംബമേകാൻ എൻ ആത്മ നാഥാ നീയെവിടെ? എൻ ആത്മ നാഥാ നീയെവിടെ? [എൻ ജീവദായകാ .......] ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images For audio/video of this song:   Click Below https://youtu.be/rjWy84mLVBA

വിജയകരമായ കുടുംബ ജീവിതം.. ?? [ലേഖനം]

Image
വിജയകരമായ കുടുംബ ജീവിതം : അഡ്ജസ്റ്മെന്റോ  അതോ അണ്ടർസ്റ്റാൻഡിങ്ങോ ? കുഞ്ഞുപാക്കരൻ രാവിലെ, തന്റെ കറുമ്പിപശുവിനെ കറന്നെടുത്ത പാലുമായി അടുത്ത ചായക്കടയിലേക്കിറങ്ങിയതാണ്. അപ്പോഴാണ് നമ്മുടെ ദാമോദരൻ ചേട്ടന്റെ മൂത്ത മകൻ രാജീവൻ എതിരെ വന്നത്. "ആഹ്...രാജീവനോ ? എന്തൊക്കെയാണെടാ വിശേഷങ്ങൾ ? കല്യാണത്തിന് ശേഷം നിന്നെ ഈ വഴിയൊന്നും കണ്ടേ ഇല്ലല്ലോ ? .." "ഓ ...സുഖം തന്നെ ചേട്ടാ... അങ്ങിനെ പോകുന്നു... " "അതെന്താടാ, രാജീവാ അങ്ങിനെ?  ഒരു... ഒരു ..സുഖമില്ലാത്ത പോലെ?..." "ഒന്നുമില്ല ചേട്ടാ ...ഈ കുടുംബ ജീവിതം എന്നൊക്കെ പറയുന്നത് ഒരു adjustment അല്ലെ?  അത് കൊണ്ട് പറഞ്ഞതാ.... ശരി ഞാൻ പോട്ടെ..അടുത്ത ബസ് പിടിക്കണം...." ================ ഈ ചോദ്യവും ഈ ഉത്തരവും, നമുക്ക് വളരെ പരിചിതമല്ലേ ? എങ്ങിനെയുണ്ട് കുടുംബജീവിതം? എന്ന ചോദ്യത്തിന് "ഓ ..!' എന്നാകും ആദ്യ ഉത്തരം. ഒന്നുകൂടി ചോദിച്ചാൽ "ഓ...ഇതൊക്കെ ഒരുതരം adjustment അല്ലെ?.." എന്നാകും അടുത്ത ഉത്തരം! ശരിക്കും കുടുംബ ജീവിതം ഒരു adjustment മാത്രമാണോ ? അല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം: ...

ഓണം: അന്നും ഇന്നും [കവിത]

Image
ഓണം വന്നോണം വന്നോണം വന്നേ   ഓണനിലാവു തെളിഞ്ഞു നിന്നേ    പൊയ് ‌ പ്പോയ നല്ക്കാല ഓർമ്മയുമായിതാ   വീണ്ടുമൊരോണമിങ്ങോടിയെത്തി ! മാനുഷരെ പണ്ടു   നന്നായി പോറ്റിയ   മാവേലി മന്നന്റെയോർമ്മയോണം   എങ്കിലുമറിയാതെ ചോദിച്ചു പോയി ഞാൻ ഇന്നത്തെയോണമൊരോണമാണോ ? ഓണം : അന്ന് അത്തം വെളുക്കുമ്പോൾ ചിത്തത്തിലുത്സവ   താളം തുടിക്കുന്ന കുട്ടികളോ   പൂക്കൂട   കൈയിൽ കറക്കികറക്കിയാ   പൂക്കളെ തേടിയിറങ്ങിടുന്നു   നാടായ   നാടൊക്കെ ചുറ്റിത്തിരിഞ്ഞവർ   പൂക്കളുമായെങ്ങെത്തിടുന്നു   മുറ്റത്തെ ചാണകവട്ടത്തിലന്നത്തെ   പൂക്കളമായതു   മാറിടുന്നു   താളമിട്ടെത്തുന്ന തുമ്പിക്ക് മുന്നിലാ   തുമ്പപ്പൂ നാണിച്ചൊളിച്ചിടുന്നു   കൈകൊട്ടി പാട്ടിന്റെ താളത്തിനൊപ്പിച്ച്   മങ്കമാർ ആടിത്തിമിർത്തിടുന്നു   ഉത്രാടരാത്രിയങ്ങെത്തവേ വീടൊരു   ഉത്സവ വേദിയായ്   മാറിടുന്നു   ആട്ടവും പാട്ടുമായ്   പൊട്ടിച്ചിരിച്ചവർ   തങ്ങളിൽ സ്നേഹം പകുത...